കേരളം

kerala

ETV Bharat / entertainment

വിജയമാവര്‍ത്തിക്കാന്‍ കാര്‍ത്തിക്ക് ആര്യന്‍, ഷെഹ്‌സാദ'യുടെ ടൈറ്റിൽ ട്രാക്ക് പങ്കുവച്ച് താരം

തൻ്റെ പുതിയ ചിത്രം ഷെഹ്‌സാദ'യുടെ ടൈറ്റിൽ ട്രാക്ക് ബോളിവുഡ് താരം കാർത്തിക് ആര്യൻ ഇൻസ്‌റ്റഗ്രാമിൽ റിലീസ് ചെയ്‌തു. കമൻ്റ് ബോക്‌സിൽ ആരാധക പ്രവാഹം.

shehzada  shehzada title track  kartik aaryan  ഷെഹ്‌സാദ  കാർത്തിക് ആര്യൻ  ബോളീവുഡ്  മുംബൈ  bollywood  Main jo aa gaya  allu arjun  remake  Rohit Dhawan  Kriti Sanon  Indian actress  Paresh Rawal
ഷെഹ്‌സാദ'യുടെ ടൈറ്റിൽ ട്രാക്ക്

By

Published : Feb 15, 2023, 10:30 AM IST

മുംബൈ:ബോളിവുഡ് യുവതാരം കാര്‍ത്തിക്ക് ആര്യന്‍റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഷെഹ്‌സാദ. ഫാമിലി എന്‍റർടെയ്‌നർ ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് പുറത്തുവന്നു. കാർത്തിക് ആര്യൻ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'മേൻ ജോ ആ ഗയാ.. മെയിൻ അബ് നാ ജൗംഗ.. മെയിൻ സബ്‌ക ബൻ ജൗംഗാ ഷെഹ്‌സാദ. മെയിൻ സബ്‌ക ബാൻ ജൗംഗ' എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ഗാനം ആരാധകർക്കായി പങ്കുവച്ചത്.

പ്രീതം സംഗീതം നൽകി സോനു നിഗം പാടിയ ഗാനം കാർത്തിക് ആര്യനെ സന്തോഷകരമായ ഒരു ചുറ്റുപാടിൽ അവതരിപ്പിക്കുന്നു. ടൈറ്റിൽ ട്രാക്ക് ഇൻസ്‌റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്‌തതിന് തൊട്ടുപിന്നാലെ, ആരാധകർ ചുവന്ന ഹാർട്ട് ഇമോജികളും ഫയർ ഇമോജികളും കൊണ്ട് കമൻ്റ് വിഭാഗം നിറച്ചു. 'സോനു നിഗം എത്ര നല്ല കലാകാരനാണ്' എന്ന് ഒരു ആരാധകൻ കമൻ്റ് ചെയ്‌തു. 'കാർത്തികിന്‍റെ സൗന്ദര്യവും പാട്ടിൻ്റെ മനോഹരമായ വരികളും നല്ല പൊരുത്തമുണ്ട്' എന്ന് മറ്റൊരു ആരാധകനും കമൻ്റ് ചെയ്‌തു.

ചിത്രത്തിലെ മുണ്ട സോനാ ഹൂൻ മെയ്ൻ', 'ചേദ്ഖനിയൻ', 'മേരേ സവൽ കാ', 'കാരക്‌ടർ ധീല 2.0' എന്നീ ഗാനങ്ങൾ അണിയറപ്രവർത്തകർ മുമ്പ് റിലീസ് ചെയ്‌തിരുന്നു. എല്ലാ ഗാനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. രോഹിത് ധവാൻ സംവിധാനം ചെയ്‌ത ഷെഹ്‌സാദയിൽ കാർത്തിക്, കൃതി സനോൺ, പരേഷ് റാവൽ, മനീഷ കൊയ്‌രാള, റോണിത് റോയ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

സൂപ്പർസ്‌റ്റാർ അല്ലു അർജുൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'അല വൈകുണ്ഠപുരംലോ' എന്ന തെലുഗു ചിത്രത്തിൻ്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'ഷെഹ്സാദ'. ചിത്രം ഫെബ്രുവരി 17ന് തീയറ്ററുകളിലെത്തും. ഇതുകൂടാതെ, സംവിധായകൻ കബീർ ഖാൻ്റെ അടുത്ത പേരിടാത്ത ചിത്രവും, ഹൻസൽ മേത്തയുടെ 'ക്യാപ്റ്റൻ ഇന്ത്യ', ഒരു റൊമാൻ്റിക് മ്യൂസിക്കൽ 'സത്യപ്രേം കി കഥ' എന്നീ ചിത്രങ്ങളും കാർത്തിക്കിൻ്റെ വരാനിരിക്കുന്ന സിനിമകളാണ്. ഭൂൽ ഭുലയ്യ 2' എന്ന ബ്ലോക്ക്ബസ്‌റ്റർ ഹിറ്റിന് ശേഷം കിയാര അദ്വാനിയുമായുള്ള കാർത്തിക് ആര്യന്‍റെ രണ്ടാമത്തെ ചിത്രമാണ് 'സത്യപ്രേം കി കഥ'.

ABOUT THE AUTHOR

...view details