മുംബൈ (മഹാരാഷ്‌ട്ര):സൽമാൻ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കഭി ഈദ് കഭി ദീവാലിയിലൂടെ ബോളിവുഡിൽ ഗംഭീര അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഷെഹ്‌നാസ് ഗിൽ. നടിയും ബിഗ്ബോസ് മത്സരാർഥിയുമായിരുന്ന ഷെഹ്‌നാസ് ബിഗ്ബോസിലെ സൽമാന്‍റെ ഇഷ്‌ട മത്സരാർഥിയായിരുന്നു. അതിനാലാണ് സിനിമയുടെ ഭാഗമാകാൻ സൽമാൻ ഷെഹ്‌നാസിനെ സമീപിച്ചതും ആഗ്രഹിക്കുന്ന തുക പ്രതിഫലമായി ഈടാക്കാൻ അനുവദിച്ചതെന്നുമാണ് ആരാധക വൃത്തങ്ങൾ പറയുന്നത്.
സൽമാൻ ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഷെഹ്‌നാസ് ഗിൽ - ഷെഹ്‌നാസ് ഗിൽ
സൽമാൻ ഖാൻ നായകനാകുന്ന കഭി ഈദ് കഭി ദീവാലിയിലാണ് ഷെഹ്‌നാസ് ഗിൽ വേഷമിടുന്നത്
സൽമാൻ ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഷെഹ്‌നാസ് ഗിൽ
ഷെഹ്‌നാസിന്‍റെ കാമുകനായിരുന്ന സിദ്ധാർത്ഥ് ശുക്ലയുടെ മരണത്തെ ഷെഹ്‌നാസ് കൈകാര്യം ചെയ്‌ത രീതി ഹൃദയത്തെ സ്‌പർശിയായിരുന്നു. ചിത്രത്തിൽ ആയുഷ് ശർമ്മയുടെ ജോടിയായാണ് ഷെഹ്‌നാസ് വേഷമിടുന്നത്. ചിത്രത്തിൽ പൂജാ ഹെഗ്‌ഡെ നായികയാകുന്നു. ചിത്രം 2022 ഡിസംബർ 30-ന് റിലീസിനൊരുങ്ങുകയാണ്.