Shaun Romy in Lucifer: മോഹന്‍ലാലിനെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം പങ്കുവച്ച് നടിയും മോഡലുമായ ഷോണ്‍ റോമി. പൃഥ്വിരാജ് സംവിധാനം ചെയ്‌ത ബ്ലോക്ക് ബ്ലസ്‌റ്റര്‍ ചിത്രം 'ലൂസിഫറില്‍' മോഹന്‍ലാലിനൊപ്പം ഷോണ്‍ റോമിയും വേഷമിട്ടിരുന്നു. 'ലൂസിഫറി'ല്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷോണ്‍ അവതരിപ്പിച്ചത്.
Shaun Romy about Mohanlal: തന്‍റെ പ്രിയതാരത്തിനൊപ്പം ആദ്യമായി സ്‌ക്രീന്‍ പങ്കിട്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് നടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷോണിന്‍റെ ഈ വെളിപ്പെടുത്തല്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് ഷോണ്‍ റോമി പറയുന്നത്.
Mohanlal Shaun Romy sequence: 'ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ, ലാലേട്ടന്‍ തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആവേശമാണ് തോന്നിയത്.
സിനിമയിലെ സുപ്രധാന സീക്വന്‍സുകളില്‍ ഒന്നില്‍ ഞാന്‍ കയ്യില്‍ എടുത്തിരിക്കുന്ന കുഞ്ഞിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം തമാശരൂപേണ എന്നോടു പറഞ്ഞു. എനിക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തത് കൊണ്ടാണ് സൂക്ഷിക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞത്.
ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്‍റെ കാര്യം പോലും മറന്ന് പോയേക്കും എന്നും അദ്ദേഹം എന്നോടു പറഞ്ഞു. മോഹന്‍ലാല്‍ എന്‍റെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്‌ക്കാരമായി തോന്നി.
Shaun Romy first movie: ദുല്‍ഖര്‍ സല്‍മാന്‍റെ 'കമ്മട്ടിപ്പാടം' എന്ന സിനിമയിലൂടെയാണ് ഷോണ്‍ റോമി അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ അനിത എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനമാണ് നടി കാഴ്‌ചവച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഷോണ്‍ പ്രത്യക്ഷപ്പെട്ടു.
Also Read:'ലാലേട്ടന് ഒരു കോടി പിറന്നാള്‍ ആശംസകള്‍'; ഒടിയന്‍റെ നേട്ടം പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍