കേരളം

kerala

ETV Bharat / entertainment

1744 വൈറ്റ്‌ ഓള്‍ട്ടോ! രണ്ട് കള്ളന്‍മാരും കുറെ പൊലീസുകാരും - Sharafudheen as Police Officer

1744 White Alto trailer: 1744 വൈറ്റ്‌ ഓള്‍ട്ടോ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറില്‍ ഒളിപ്പിച്ച് സിനിമയുടെ റിലീസ് തീയതി. ഈ മാസം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

1744 White Alto trailer  Sharafudheen Senna Hegde movie  Senna Hegde movie  Sharafudheen  Senna Hegde  1744 White Alto  1744 വൈറ്റ്‌ ഓള്‍ട്ടോ  രണ്ട് കള്ളന്‍മാരും കുറെ പൊലീസുകാരും  1744 വൈറ്റ്‌ ഓള്‍ട്ടോ ട്രെയിലര്‍  സെന്ന ഹെഗ്‌ഡെ  ഷറഫുദ്ദീന്‍  Sharafudheen as Police Officer  1744 White Alto release
1744 വൈറ്റ്‌ ഓള്‍ട്ടോ! രണ്ട് കള്ളന്‍മാരും കുറെ പൊലീസുകാരും

By

Published : Nov 16, 2022, 9:48 AM IST

1744 White Alto trailer: ഷറഫുദ്ദീനെ കേന്ദ്രകഥാപാത്രമാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് '1744 വൈറ്റ്‌ ഓള്‍ട്ടോ'. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്‌തമായ ഒരു കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Sharafudheen as Police Officer: കാഞ്ഞങ്ങാട് പശ്ചാത്തലത്തിലായി ഒരുക്കുന്ന ചിത്രത്തില്‍ പൊലിസ് ഓഫിസര്‍ ആയാണ് ഷറഫുദ്ദീന്‍ വേഷമിടുന്നത്. വെള്ള നിറമുള്ള ഒരു ഓള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഈ കാര്‍ രണ്ട് കള്ളന്‍മാരുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന ആശയകുഴപ്പങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

1744 White Alto release: സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ട്രെയിലറിലൂടെയാണ് '1744 വൈറ്റ് ഓള്‍ട്ടോ'യുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, രാജേഷ് മാധവന്‍, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

അര്‍ജുന്‍, ശ്രീരാജ് രവീന്ദ്രന്‍, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണവും ഹരിലാല്‍ കെ.രാജീവ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. മുജീബ് മജീദ്‌ ആണ് സംഗീതം. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സിനിമയുടെ നിര്‍മാണം. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം.

Also Read:ഭാവനയുടെ വരവാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം : ഷറഫുദ്ദീന്‍

ABOUT THE AUTHOR

...view details