കേരളം

kerala

By

Published : May 9, 2022, 8:07 PM IST

ETV Bharat / entertainment

ഷാരൂഖ് ഖാന്‍റെ മകള്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനം കണ്ടോ, മനോഹരമെന്ന് ആരാധകര്‍

സമീപകാലത്ത് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ എല്ലാം അതീജിവിച്ചാണ് ഷാരൂഖ് കുടുംബം മുന്നോട്ടുപോവുന്നത്. വലിയ ആരാധക പിന്തുണയാണ് താരകുടുംബത്തിനുളളത്.

suhana khan's mothers day gift  gauri khan suhana khan  mothers day  ഷാരൂഖ് ഖാന്‍ കുടുംബം  സുഹാന ഖാന്‍ ഗൗരി ഖാന്‍  മദേഴ്‌സ് ഡേ
ഷാരൂഖ് ഖാന്‍റെ മകള്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനം കണ്ടോ, മനോഹരമെന്ന് ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. കിംഗ് ഖാന്‍റെ മകളുടെ സിനിമ അരങ്ങേറ്റത്തിനായി ആരാധകര്‍ ഏറെനാളായി കാത്തിരിക്കുകയാണ്. സുഹാനയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മാതൃദിനത്തില്‍ അമ്മ ഗൗരി ഖാന് സുഹാന അയച്ച സമ്മാനത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഗൗരി ഖാന്‍ തന്നെയാണ് മകള്‍ അയച്ച സമ്മാനത്തിന്‍റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. പിങ്ക് റോസുകള്‍ അടങ്ങിയ ബൊക്കയില്‍ ഹാപ്പി മദേഴ്‌സ് ഡേ മാ, ഐ ലവ് യൂ, സുഹാന എന്ന് എഴുതിവെച്ചിട്ടുമുണ്ട് താരപുത്രി. സുഹാനയുടെ ഇതുവരെ കാണാത്ത ഒരു ചിത്രത്തിനൊപ്പം ആണ് മകള്‍ സമ്മാനിച്ച ഗിഫ്റ്റിന്‍റെ ഫോട്ടോയും ഗൗരി ഖാന്‍ പോസ്റ്റ് ചെയ്തത്.

കളര്‍ഫുള്‍ ജാക്കറ്റ് ധരിച്ച സുഹാനയെ ഗൗരി ഖാന്‍ പുറത്തുവിട്ട ചിത്രത്തില്‍ കാണാം. മകളെ ടാഗ് ചെയ്‌തുകൊണ്ടാണ് ഷാരൂഖിന്‍റെ ഭാര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കാത്തിരിപ്പിനൊടുവില്‍ സോയ അക്തര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് എത്തുകയാണ് സുഹാന. വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഷാരൂഖിന്‍റെ മകള്‍ അഭിനയരംഗത്ത് സജീവമാകുന്നത്.

അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, ശ്വേത ബച്ചന്‍റെ മകന്‍ അഗസ്ത്യ നന്ദ തുടങ്ങിയവരും സുഹാനയ്‌ക്കൊപ്പം ഈ സീരീസിലൂടെ അഭിനയരംഗത്ത് തുടക്കം കുറിക്കുന്നു. ലൈവ് ആക്ഷന്‍ മ്യൂസിക്കല്‍ ഫിലിമായ സുഹാനയുടെ 'ദി ആര്‍ക്കീസ്' ഒരു മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഉടന്‍ റിലീസ് ചെയ്യും.

സുഹാന അഭിനയ രംഗത്ത് സജീവമാകുന്നതിനിടെ ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാനും വിനോദ മേഖലയിലേക്ക് എത്തുകയാണ്. ഒടിടി ഷോകളിലൂടെയും സിനിമകളിലൂടെയും ആര്യനെ ഉടന്‍ തന്നെ ബോളിവുഡില്‍ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ശക്തമായി തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് ഷാരൂഖ് ഖാന്‍.

കിംഗ് ഖാന്‍റെ പത്താന്‍ എന്ന ചിത്രം ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നു. കൂടാതെ അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ സിനിമ, രാജ്‌കുമാര്‍ ഹിരാനിയുടെ ചിത്രം തുടങ്ങിയവയും ഷാരൂഖ് ഖാന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നു. 2018ല്‍ റിലീസ് ചെയ്‌ത സീറോ ആണ് ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

ABOUT THE AUTHOR

...view details