കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ഖാന്‍റെ ബിഗ് ബജറ്റ് ചിത്രം പഠാന്‍ ട്രെയിലര്‍ പുറത്ത്. ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സ് സീനുകളുമെല്ലാം കോര്‍ത്തിണക്കികൊണ്ടുളള ട്രെയിലറാണ് പുറത്തുവന്നിരിരിക്കുന്നത്. കിങ് ഖാന്‍റെ ആറിറ്റ്യൂഡും സ്ക്രീന്‍ പ്രസന്‍സും തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം.
2.34 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ ഷാരൂഖിനൊപ്പം നായിക ദീപിക പദുകോണും വില്ലന്‍ ജോണ്‍ എബ്രഹാമും തിളങ്ങുന്നുണ്ട്. നാല് വര്‍ഷത്തിന് ശേഷമുളള ഷാരൂഖ് ഖാന്‍റെ മുഴുനീള ചിത്രമായ പഠാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം യഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മിക്കുന്നത്.