Shah Rukh Khan in list of 50 greatest actors: ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും. എംപയര്‍ എന്ന പ്രമുഖ ബ്രിട്ടീഷ് മാസികയുടെ പട്ടികയിലാണ് ഷാരൂഖും ഉള്‍പ്പെട്ടിരിക്കുന്നത്. ഡെന്‍സെല്‍ വാഷിങ്ടണ്‍, ടോം ഹങ്ക്‌സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്‌ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവര്‍ക്കൊപ്പമാണ് 57കാരനായ ഷാരൂഖും ഈ പട്ടികയില്‍ ഇടംപിടിച്ചത്.
Shah Rukh Khan in Empire Magazine: ഇന്ത്യയില്‍ നിന്നും ഷാരൂഖ് ഖാന്‍ മാത്രമാണ് ഈ മാസികയില്‍ ഇടംപിടിരിക്കുന്നത്. താരത്തിന്‍റെ 'ദേവസാസ്', 'മൈ നെയിം ഈസ് ഖാന്‍', 'കുച്ച് കുച്ച് ഹോത്താ ഹേ', 'സ്വദേശ്' തുടങ്ങി ചിത്രങ്ങളെ കുറിച്ച് മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. കോടിക്കണക്കിന് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍ എന്നും എംപയര്‍ മാസിക ചൂണ്ടികാട്ടുന്നു.
ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പഠാന്‍'. 2023 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുമ്പോള്‍ സിനിമയെ വിവാദങ്ങള്‍ കൊണ്ട് മൂടുകയാണ്.