കേരളം

kerala

ETV Bharat / entertainment

മുടി നീട്ടി വളര്‍ത്തില്ല, വിഗ്‌ വയ്‌ക്കും; ഷാരൂഖും സൽമാനും ഒന്നിക്കും; ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത് - Tiger 3 Diwali release

ടൈഗര്‍ 3യ്‌ക്കായി സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കുന്നു. ഒരു പ്രത്യേക സീക്വന്‍സിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

Shah Rukh Khan and Salman Khan to shoot together  Shah Rukh Khan and Salman Khan  Shah Rukh Khan  Salman Khan  ഷാരൂഖും സൽമാനും ഒന്നിക്കും  ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത്  ടൈഗര്‍ 3  SRK and Salman shooting together  Tiger 3  ടൈഗര്‍ 3  സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കും  SRK and Salman s Tiger special sequence in April  Tiger Pathaan sequence was the highlight  highlight of Pathaan  Pathaan  Tiger Pathaan sequence  SRK to opt for a wig for the scene in Tiger 3  Shah Rukh Khan and Salman Khan movies  Tiger 3 Diwali release  Salman Khan announce Tiger 3 release
ടൈഗര്‍ 3നായി സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കുന്നു

By

Published : Feb 19, 2023, 1:18 PM IST

SRK and Salman shooting together for a special sequence in Tiger 3: 'ടൈഗര്‍ 3'യിലെ ഒരു പ്രത്യേക സീക്വന്‍സിനായി സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കും. സിനിമയ്‌ക്കായി ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

SRK and Salman s Tiger special sequence in April: 'ടൈഗര്‍ 3'യ്‌ക്കായി ഇരുവരും ഒന്നിച്ചുള്ള സ്വീക്വന്‍സ് ഏപ്രിലില്‍ ചിത്രീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിങ് ഖാന്‍ ഷാരൂഖിന്‍റെ സ്‌പൈ ത്രില്ലര്‍ ചിത്രം 'പഠാനി'ല്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 'പഠാനി'ല്‍ സല്‍മാന്‍ ഖാന്‍ അതിഥിയായിരുന്നെങ്കില്‍ 'ടൈഗര്‍ 3'ല്‍ ഷാരൂഖ് ഖാന്‍ ആകും അതിഥിയായെത്തുന്നത്.

Tiger Pathaan sequence was the highlight of Pathaan: കഴിഞ്ഞ വര്‍ഷമാണ് 'ടൈഗര്‍ 3'യുടെ ഈ പ്രത്യേക സീക്വന്‍സ് ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ താരങ്ങളുടെ പ്രോജക്‌ടുകളും വ്യക്തിപരമായ കാരണങ്ങളാലും ഷാരൂഖും സല്‍മാനും ഒന്നിച്ചുള്ള സീക്വന്‍സിന്‍റെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ടൈഗര്‍-പഠാന്‍ സ്വീക്വന്‍സ്‌ ആയിരുന്നു 'പഠാന്‍റെ' ഏറ്റവും വലിയ ഹൈലൈറ്റ്. 'പഠാനി'ലെ സീക്വന്‍സ് 'ടൈഗര്‍ 3' മറികടക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നത്.

SRK to opt for a wig for the scene in Tiger 3: 'പഠാനി'ല്‍ നീളന്‍ തലമുടിയിലാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്‌ക്കായി താരം മുടി നീട്ടി വളര്‍ത്തിയിരുന്നു. 'ടൈഗറി'ലെ സീക്വന്‍സിനും താരത്തിന് വേണ്ടത് നീട്ടി വളര്‍ത്തിയ തലമുടിയാണ്. എന്നാലിപ്പോള്‍ മറ്റ് രണ്ട് സിനിമകളുടെ ചിത്രീകരണ തിരക്കിലുള്ള താരത്തിന് മുടി നീട്ടി വളര്‍ത്താന്‍ കഴിയില്ലെന്നും അതുകൊണ്ട് 'ടൈഗര്‍ 3'ലെ സീക്വന്‍സിനായി ഷാരൂഖിന് ഒരു വിഗ് തിരഞ്ഞെടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Shah Rukh Khan and Salman Khan movies: 'പഠാനി'ലൂടെ ഇതാദ്യമായല്ല ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. ഇതിനോടകം തന്നെ ഏതാനും ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കുച്ച് കുച്ച് ഹോത്താ ഹേ', 'കരണ്‍ അര്‍ജുന്‍', 'ഹം തുമാരെ ഹേം സനം' തുടങ്ങി ഏതാനും സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Tiger 3 Diwali release: ഈ വര്‍ഷം ദീപാവലി റിലീസായാണ് ടൈഗര്‍ 3 തിയേറ്ററുകളിലെത്തുക. ആദ്യം ഏപ്രില്‍ 21ന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ് തീയതി സല്‍മാന്‍ ഖാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

Salman Khan announce Tiger 3 release: 'ടൈഗറിന് ഒരു പുതിയ തീയതിയുണ്ട്. അത് 2023 ദീപാവലി റിലീസായാണ് ചിത്രം എത്തുക. നിങ്ങളുടെ ഏറ്റവും അടുത്തുള്ള തിയേറ്ററുകളില്‍ ടൈഗര്‍ 3 ആഘോഷിക്കു. ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും'.

Also Read:പഠാന്‍ ടിക്കറ്റ് 110 രൂപയ്‌ക്ക്; സൗജന്യമായി പോപ്‌കോണ്‍ കൂടി നല്‍കുമോയെന്ന് ഷാരൂഖ് ഖാന്‍

ABOUT THE AUTHOR

...view details