Selfiee new party anthem Kudi Chamkeeli released: ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങുന്ന ഫാമിലി എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'സെല്‍ഫി'. ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കുടി ചംകീലി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Akshay Kumar shares Kudi Chamkeeli: ഗാനം റിലീസ് ചെയ്‌ത വിവരം അക്ഷയ് കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒരു വജ്രത്തിന്‍റെ തിളക്കം പോലെ' -എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ഗാനം പങ്കുവച്ചിരിക്കുന്നത്. ''സെല്‍ഫി'യിലെ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളില്‍' -എന്നും താരം കുറിച്ചിട്ടുണ്ട്.
Akshay and Diana Penty dancing together: യോ യോ ഹണി സിങ്ങാണ് ഈ പാര്‍ട്ടി ഗാനത്തിന്‍റെ രചനയും ആലാപനവും. പാട്ടിന്‍റെ താളത്തിനൊത്തുള്ള അക്ഷയ് കുമാറിന്‍റെയും ഡയാന പെന്‍റിയുടെയും ഒന്നിച്ചുള്ള നൃത്തച്ചുവടുകളാണ് ഗാനത്തിലുടനീളം. ഇടയ്‌ക്ക് യോ യോ ഹണി സിങ്ങും തന്‍റെ മുഖം കാണിക്കുന്നുണ്ട്.
Fans commented on Kudi Chamkeeli: അക്ഷയ് കുമാര്‍ പോസ്‌റ്റ് പങ്കിട്ടതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും തീ ഇമോജികളുമായി ആരാധകരും കമന്‍റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. 'ഈ വർഷത്തെ ബ്ലോക്ക്ബസ്‌റ്റർ ഗാനം ഇതാ' -എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. 'യോ യോ ഹണി സിങ്ങിനൊപ്പം കുടി ചംകീലിയുമായി ഖിലാടി തിരികെയെത്തി.' -മറ്റൊരാള്‍ കുറിച്ചു.
Akshay Kumar Yo Yo Honey Singh party anthem: ഇതാദ്യമായല്ല അക്ഷയ് കുമാറും യോ യോ ഹണി സിങ്ങും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. 'പാര്‍ട്ടി ഓള്‍ നൈറ്റ്', 'ബോസ് ടൈറ്റില്‍ ട്രാക്ക്', 'ആല്‍ക്കഹോളിക്', 'ലോണ്‍ലി' എന്നീ പാര്‍ട്ടി ഗാന ട്രാക്കുകള്‍ക്കായും ഇരുവരും ഒന്നിച്ചിട്ടുണ്ട്.