കേരളം

kerala

ETV Bharat / entertainment

'അസഹനീയ വേദന... കണ്ണുകളില്‍ സൂചി കുത്തിക്കയറ്റിയ പോലെ' - വെളിപ്പെടുത്തലുമായി സാമന്ത - സാമന്ത

തന്‍റെ മയോസൈറ്റിസ് പോരാട്ടങ്ങളെ കുറിച്ച് സാമന്ത. മരുന്ന് കഴിച്ചുണ്ടായ പാര്‍ശ്വ ഫലങ്ങളെ കുറിച്ചും താരം പറയുന്നു.

Samantha Ruth Prabhu open up how she face myositis  Samantha Ruth Prabhu open up  Samantha Ruth Prabhu  Samantha  myositis  വെളിപ്പെടുത്തലുമായി സാമന്ത  സാമന്ത  മയോസൈറ്റിസ് പോരാട്ടങ്ങളെ കുറിച്ച് സാമന്ത
തന്‍റെ മയോസൈറ്റിസ് പോരാട്ടങ്ങളെ കുറിച്ച് സാമന്ത

By

Published : Apr 1, 2023, 9:30 AM IST

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ സിനിമ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ നിരന്തരം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെയാണ് തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

രോഗാവസ്ഥ വെളിപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണിപ്പോള്‍ താരം. ഇപ്പോഴിതാ തന്‍റെ രോഗാവസ്ഥയ്ക്ക് പിന്നാലെ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത. മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാന്‍ ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നു പോയത്. ഒരു നടിയെന്ന നിലയില്‍ പൂര്‍ണതയോടെ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്നാണ് ആഗ്രഹം. പക്ഷേ അതിനെയെല്ലാം തകര്‍ത്തെറിയുന്ന ഒരവസ്ഥ എനിക്കുണ്ടായി. മയോസൈറ്റിസ് രോഗം.

മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം എനിക്ക് പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു. ചിലപ്പോള്‍ എന്‍റെ ശരീരം വല്ലാതെ തടിക്കും. മറ്റു ചിലപ്പോള്‍ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരുന്നു. വികാരം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം കണ്ണുകളാണ്. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകളില്‍ സൂചി കുത്തുന്നത് പോലെയുള്ള വേദനയാണ്. വേദനയിലൂടെ കടന്നു പോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

ഞാന്‍ കണ്ണട ഉപയോഗിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത് സ്‌റ്റൈലിന് വേണ്ടിയൊന്നും അല്ല ധരിക്കുന്നത്. ലൈറ്റുള്ള പ്രതലത്തിലേയ്‌ക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. ഒപ്പം കടുത്ത മൈഗ്രേനും.. കണ്ണുകള്‍ വീര്‍ത്ത് തടിച്ച് വരും. അസഹനീയമായ വേദനയും. കഴിഞ്ഞ എട്ട്‌ മാസത്തോളമായി ഞാന്‍ ഈ ദുരിതങ്ങളിലൂടെയാണ് കടന്നു പോകുന്നത്.' -സാമന്ത പറഞ്ഞു.

Also Read:'ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും ' ; സിനിമ കണ്ട് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു

'ശാകുന്തളം' ആണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മഹാകവി കാളിദാസന്‍റെ വിഖ്യാതമായ 'ശാകുന്തള'ത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മിത്തോളജിക്കൽ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം 2023 ഏപ്രിൽ 24നാണ് റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

ദേവ് മോഹൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുഷ്യന്ത മഹാരാജാവിന്‍റെ വേഷത്തെയാണ് ചിത്രത്തില്‍ ദേവ് മോഹന്‍ അവതരിപ്പിക്കുന്നത്. ശകുന്തളായി ടൈറ്റില്‍ റോളില്‍ സാമന്തയും എത്തും. ദുഷ്യന്ത മഹാരാജാവിന്‍റെ ഭാര്യയും, ഭരത ചക്രവർത്തിയുടെ അമ്മയുമാണ് ശകുന്തള. കാട്ടിൽ വേട്ടയാടാൻ പോകുമ്പോഴാണ് ദുഷ്യന്ത്‍ മഹാരാജാവ് ശകുന്തളയെ കണ്ടുമുട്ടുന്നത്. അവിടെ വച്ച് ശകുന്തളയും ദുഷ്യന്തനും പ്രണയത്തിലാവുകയും ഗന്ധർവ സമ്പ്രദായ പ്രകാരം വിവാഹിതരാവുകയും ചെയ്യുന്നതാണ് ചിത്ര പശ്ചാത്തലം.

'കുഷി'യാണ് സാമന്തയുടെ മറ്റൊരു പുതിയ പ്രൊജക്‌ട്. വിജയ്‌ ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ സാമന്ത. 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രൊജക്‌ട്.

Also Read:വേർപിരിഞ്ഞ ശേഷം ഐറ്റം ഡാൻസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സാമന്ത

ABOUT THE AUTHOR

...view details