കേരളം

kerala

ETV Bharat / entertainment

'ട്രെന്‍ഡായി മല്ലിക മല്ലിക'; ശാകുന്തളത്തിലെ ആദ്യ ഗാനം വന്നു - ദേവ് മോഹന്‍

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് സാമന്തയുടെ ശാകുന്തളത്തിലെ മല്ലിക മല്ലിക ഗാനം.

Samantha Ruth Prabhu exudes grace in Shaakuntalam  Samantha Ruth Prabhu  Shaakuntalam  Shaakuntalam first single Mallika Mallika  Shaakuntalam first single  Mallika Mallika  ട്രെന്‍ഡായി മല്ലിക മല്ലിക  ശാകുന്തളത്തിലെ ആദ്യ മനോഹര ഗാനം  സാമന്തയുടെ ശാകുന്തളത്തിലെ മല്ലിക മല്ലിക ഗാനം  മല്ലിക മല്ലിക ഗാനം  മല്ലിക മല്ലിക  യൂട്യൂബ് ട്രെന്‍ഡിംഗില്‍  സാമന്ത റൂത്ത് പ്രഭു  സാമന്ത  ശാകുന്തളം  അഭിജ്ഞാന ശാകുന്തളം  ദേവ് മോഹന്‍  Samantha
ശാകുന്തളത്തിലെ ആദ്യ മനോഹര ഗാനം പുറത്ത്

By

Published : Jan 19, 2023, 3:10 PM IST

സാമന്ത റൂത്ത് പ്രഭുവിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം'. സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'ശാകുന്തള'ത്തിലെ 'മല്ലിക മല്ലിക' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചൈതന്യ പ്രസാദിന്‍റെ വരികള്‍ക്ക് മണി ഷര്‍മയുടെ സംഗീതത്തില്‍ രമ്യ ബെഹറയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

'നിങ്ങള്‍ക്കായി മല്ലിക' എന്ന അടിക്കുറിപ്പോടു കൂടി സാമന്തയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ ഗാനം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്‍റെ ഒരു സ്‌റ്റില്ലും സാമന്ത പങ്കുവച്ചിട്ടുണ്ട്. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഏഴാം സ്ഥാനത്താണ് 'മല്ലിക മല്ലിക' ഗാനം ഇപ്പോള്‍.

ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍
ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍

സാമന്ത ഗാനം പങ്കുവച്ചതിന് പിന്നാലെ പോസ്‌റ്റിന് താഴെ കമന്‍റുകള്‍ ഒഴുകിയെത്തി. 'നിങ്ങളുടെ ലുക്ക് എന്‍റെ ഹൃദയമിടുപ്പ് കൂട്ടുന്നു' -ഒരു ആരാധകന്‍ കുറിച്ചു. 'സംശയമില്ല, ഈ കാലഘട്ടത്തിലെ രാജ്ഞി നിങ്ങള്‍ തന്നെയാണ്.' -മറ്റൊരാള്‍ കുറിച്ചു.

ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍

പാന്‍ ഇന്ത്യ മിത്തോളജിക്കല്‍ റൊമാന്‍റിക് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശകുന്തളയുടെയും രാജാവ് ദുഷ്യന്തന്‍റെയും ഇതിഹാസ പ്രണയ കഥയാണ് 'ശാകുന്തളം' പറയുന്നത്. ചിത്രത്തില്‍ സാമന്തയും ദേവ് മോഹനുമാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെയാണ് ദേവ് മോഹന്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.

ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍

കാളിദാസന്‍റെ പ്രശസ്‌ത കൃതി അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കി, സംവിധായകന്‍ ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'ശാകുന്തളം'. ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ 'ശാകുന്തളം' റിലീസ് ചെയ്യും.

ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം 'യശോദ'യാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ താരത്തിന്‍റെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ശാകുന്തളത്തിലെ സാമന്തയുടെ സ്‌റ്റില്ലുകള്‍

വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള റൊമാന്‍റിക് ചിത്രം 'ഖുഷി' ആണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. വരുണ്‍ ധവാനൊപ്പമുള്ള അമേരിക്കന്‍ സീരീസ് 'സിറ്റാഡെല്‍' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്.

Also Read:'എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വേഷം'; ദുഷ്യന്തന്‍ ആയി ദേവ് മോഹന്‍

ABOUT THE AUTHOR

...view details