Samantha climbs 600 steps barefoot: തമിഴ്‌നാട്ടിലെ പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു. കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി ക്ഷേത്രത്തിന്‍റെ 600 പടികള്‍ കയറിയാണ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തുന്ന സാമന്തയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Samantha Ruth Prabhu at Palani Murugan temple: ക്ഷേത്രത്തില്‍ തൊഴുകയ്യോടെ പ്രാര്‍ഥിക്കുന്ന താരത്തെയും വീഡിയോയില്‍ കാണാം. മയോസൈറ്റിസ് രോഗത്തിന് ചികിത്സ തേടാറുളള താരം മാസ്‌ക് ധരിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. സംവിധായകൻ സി പ്രേം കുമാറും സാമന്തയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്ന സമയത്ത് ലളിതമായൊരു സൽവാർ സ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.
Samantha is gearing up for release of Shaakuntalam: 'ശാകുന്തളം' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണ് 'ശാകുന്തളം'. തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ഏപ്രില്‍ 14നാണ് ചിത്രം റിലീസിനെത്തുക. ആദ്യം ഫെബ്രുവരി 17നാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സിനിമയുടെ റിലീസ് മാറ്റി വയ്‌ക്കുകയായിരുന്നു.
Gunasekhar note on Shaakuntalam: ഗുണശേഖര്‍ ആണ് 'ശാകുന്തള'ത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ സഹ നിര്‍മാതാവ് കൂടിയാണ് ഗുണശേഖര്‍. സിനിമയെ കുറിച്ചുള്ള ഗുണശേഖറുടെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടുകയാണിപ്പോള്‍. 'മറന്നു പോയ പ്രണയം... മറക്കാനാവാത്ത പ്രണയ കഥ, അത് അവശേഷിക്കുന്നു. ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകള്‍ 'ശാകുന്തളം' റിലീസ് ചെയ്യും' -ഇപ്രകാരമാണ് ഗുണശേഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.