Samantha reveals divorce with Naga Chaitanya: ആരാധകരുടെ പ്രിയ താര ജോഡികളായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സാമന്ത റുത്ത് പ്രഭുവും നാഗ ചൈതന്യയും. ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു 2021ല്‍ ഇരുവരുടെയും വേര്‍പിരിയല്‍ പ്രഖ്യാപനം. ഡിവോഴ്‌സ് സംയുക്ത തീരുമാനം ആയിരുന്നെങ്കിലും പിന്നാലെ സാമന്ത നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു.
Samantha about divorce: ഇപ്പോഴിതാ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ചുള്ള തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നടി. കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ സീസണ്‍ 7ലാണ് വിവാഹ മോചനത്തെ കുറിച്ചുള്ള സാമന്തയുടെ തുറന്നു പറച്ചില്‍. വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമല്ലെന്നാണ് സാമന്ത സൂചന നല്‍കിയത്.
Samantha says equation with Naga Chaitanya: താനും നാഗ ചൈതന്യയും വേര്‍പിരിഞ്ഞതിന് ശേഷം ജീവിതം കഠിനമായിരുന്നുവെന്ന് നടി പറഞ്ഞു. എന്നിരുന്നാലും താന്‍ ഇപ്പോള്‍ എന്നത്തേക്കാളും ശക്തയാണ്. ഇത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോള്‍ അത് നല്ലതായി തോന്നുന്നു. ഞാന്‍ എന്നത്തേക്കാളും ശക്തയാണ്, സാമന്ത പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം എന്തെങ്കിലും കഠിനമായ വികാരങ്ങള്‍ ഉണ്ടോ എന്ന കരണ്‍ ജോഹറിന്‍റെ ചോദ്യത്തിനുള്ള സാമന്തയുടെ മറുപടി ശ്രദ്ധേയമാണ്. 'ഞങ്ങളെ രണ്ടു പേരെയും ഒരു മുറിയില്‍ ഇരുത്തിയ ശേഷം മൂര്‍ച്ചയുള്ള വസ്‌തുക്കള്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ടത് പോലുള്ള അവസ്ഥയുണ്ടാകുമോ' എന്നായിരുന്നു സാമന്തയുടെ മറുചോദ്യം.