ഹൈദരാബാദ്:‘ഈച്ച’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട നായികയായി മാറിയ അഭിനേത്രിയാണ് സാമന്ത റൂത്ത് പ്രഭു. അഭിനയ മികവു കൊണ്ട് ഇന്ത്യയൊട്ടാകെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ സമാന്തക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലും തൻ്റെ കഥാപാത്രത്തിന് അഭിനയത്തിലൂടെ പ്രാധാന്യം സൃഷ്ടിക്കാനും, താൻ കേന്ദ്രകഥാപാത്രമായ സിനിമകൾ അഭിനയ മികവിലൂടെ വിജയിപ്പിക്കാനുമുള്ള താരത്തിൻ്റെ കഴിവ് എന്നും സിനിമ ലോകത്തിലെ ശ്രദ്ധ കോന്ദ്രമാകാൻ താരത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
സാമന്ത റൂത്ത് പ്രഭു: സാമന്ത റൂത്ത് പ്രഭു തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ശാകുന്തളം’ സിനിമയുടെ റിലീസിൻ്റെ ഭാഗമായി പ്രൊമോഷനുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമയ്‌ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ തൻ്റെ ഓദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിൻ്റെ പ്രൊമോഷനിൽ നിന്ന് തൻ്റെ കുറച്ച് മോണോക്രോം ചിത്രങ്ങൾ പങ്കുവക്കുകയായിരുന്നു താരം. ഒരു ഹൈ തൈ സ്ലിറ്റ് വെള്ള വസ്ത്രത്തിൽ പോസ് ചെയ്യുന്ന താരത്തെയാണ് പോസ്റ്റിൽ കാണാൻ സാധിക്കുക.
'വെളുത്ത ഹൃദയ ഇമോജിയോടെ "നമുക്ക് എല്ലാ കാര്യങ്ങളും സംസാരിക്കാം ഹാഷ്‌ടാഗ് ശാകുന്തളം" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്'. ചിത്രം പങ്കു വച്ചതിന് പിന്നാലെ താരത്തിൻ്റെ ആരാധകരുടെയും സുഹൃത്തുക്കളുടെയും കമൻ്റുകൾ കൊണ്ട് ഇൻസ്റ്റഗ്രാം നിറയുകയായിരുന്നു. നിരവധി റെഡ് ഹാർട്ട് ഇമോജികളാണ് താരത്തിൻ്റെ ആരാധകർ കമൻ്റ് വിഭാഗത്തിൽ നിറച്ചത്.
‘തെന്നിന്ത്യൻ ഇൻഡസ്‌ട്രിയിലെ ഏറ്റവും വലിയ നായിക സുന്ദരി രാജകുമാരിയായതിനാൽ നിങ്ങളെക്കുറിച്ച് പറയേണ്ടതില്ല’ എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. ‘ഈ പോസ്റ്റിൽ നിങ്ങൾ 10 വയസ്സിന് താഴെയാണെന്ന് തോന്നുന്നു എല്ലാ പോരാട്ടങ്ങളിലും മറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ട്’ മറ്റൊരാൾ കമൻ്റ് ചെയ്തു.