Salman Khan down with dengue: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 16 ന്‍റെ അവതാരകനായി സംവിധായകന്‍ കരണ്‍ ജോഹര്‍ എത്തും. ഡെങ്കിപ്പനി ഭേദമാകും വരെ സല്‍മാന്‍ ഖാന്‍ ഷോയില്‍ ഉണ്ടായിരിക്കില്ല. ജോലി ചെയ്യരുതെന്നും മതിയായ വിശ്രമം എടുക്കണമെന്നും 56 കാരനായ താരത്തോട് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്.
Karan Johar takes over as host: അതേസമയം സല്‍മാന്‍റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ താരമോ താരത്തോടടുത്ത വൃത്തങ്ങളോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ബിഗ് ബോസ് അണിയറപ്രവര്‍ത്തകരാണ് സല്‍മാന്‍ ഖാന്‍റെ അഭാവത്തില്‍ കരണ്‍ ജോഹറെ അവതാരകനായി തിരഞ്ഞെടുത്തത്. സല്‍മാന് പകരം ആ സ്ഥാനത്ത് കരണ്‍ ജോഹറാണ് ബിഗ് ബോസ് 16ന്‍റെ വീക്കെന്‍ഡ് സ്‌പെഷ്യല്‍ എപ്പിസോഡില്‍ അവതാരകനായെത്തുക.
കരണ്‍ ജോഹര്‍ മത്സരാര്‍ഥികളോട് എങ്ങനെ ഇടപെടും എന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഷോയില്‍ അവരെ റോസ്‌റ്റ് ചെയ്യുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. സുമ്പുല്‍ തൗക്കീര്‍ ഖാന്‍, മാന്യ സിങ്, ഷാലിന്‍ ഭാനോട്ട് എന്നിവരാണ് ഈ ആഴ്‌ചയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മത്സരാര്‍ഥികള്‍. അതേസമയം ഷോയിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ച മത്സരാർഥിയായി ടീന ദത്തയും, ശാലിനും, സുമ്പുളും തിരഞ്ഞെടുക്കപ്പെട്ടു.