Solidarity with Iranian women: വസ്‌ത്രം അഴിച്ചുമാറ്റി വേറിട്ട പ്രതിഷേധവുമായി ഇറാനിയന്‍ നടിയും മോഡലുമായ എല്‍നാസ് നൊറൂസി. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ഓരോ വസ്‌ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് എല്‍നാസ് പിന്തുണ അറിയിച്ചിരിക്കുന്നത്.
Elnaaz Norouzi nudity protest: ഹിജാബും ബുര്‍ഖയും ധരിച്ച് പ്രത്യക്ഷപ്പെട്ട എല്‍നാസ് പിന്നീട് ഓരോ വസ്‌ത്രങ്ങളും അഴിച്ചുമാറ്റുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഓരോന്നും അഴിച്ചു മാറ്റുമ്പോള്‍ ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നടി വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. പോസ്‌റ്റിനൊപ്പം ഒരു കുറിപ്പും എല്‍നാസ് ഇന്‍സ്‌റ്റയില്‍ പങ്കുവച്ചു. നഗ്‌നതയെ അല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് നടി കുറിച്ചിരിക്കുന്നത്.
Elnaaz Norouzi protest post:'ലോകത്തുള്ള എല്ലാ സ്‌ത്രീകള്‍ക്കും അവള്‍ എവിടെ നിന്നുള്ളവളാണ് എന്നത് പരിഗണിക്കാതെ, അവള്‍ ആഗ്രഹിക്കുന്നത് എന്തും എവിടെ വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റൊരു സ്‌ത്രീയ്‌ക്കോ അവള്‍ ധരിക്കുന്ന വസ്‌ത്രം ഏതെന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
Elnaaz Norouzi support of Iranian Women: ഓരോരുത്തര്‍ക്കും വ്യത്യസ്‌ത കാഴ്‌ചപ്പാടും വിശ്വാസങ്ങളുമുണ്ട്. അതെല്ലാം ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരമാണ്. ഓരോ സ്‌ത്രീയ്‌ക്കും സ്വന്തം ശരീരത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കണം. ഈ വീഡിയോയിലൂടെ ഞാന്‍ നഗ്‌നതയെ പ്രോത്സാഹിക്കുകയല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്', എല്‍നാസ് നൊറൂസി കുറിച്ചു. എല്‍നാസ് പങ്കുവച്ച വീഡിയോക്ക് ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
Elnaaz Norouzi about violent protests in Iran: ഇറാനിലെ പ്രതിഷേധത്തെ കുറിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമത്തോടും നടി പ്രതികരിച്ചിട്ടുണ്ട്. 'രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് മനുഷ്യാവകാശ ലംഘനമാണ്. ആളുകള്‍ക്ക് പുറം ലോകവുമായി ആശയവിനിമയം നടത്താന്‍ കഴിയാത്തവിധം അവര്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്', എല്‍നാസ് പറഞ്ഞു.