കേരളം

kerala

ETV Bharat / entertainment

'മഹാനായ രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയെന്ന് റൂസോ ബ്രദേഴ്‌സ്, സംവിധായകന്‍റെ മറുപടി

Russo Brothers praises SS Rajamouli: റൂസോ ബ്രദേഴ്‌സിന് മറുപടി ട്വീറ്റുമായി രാജമൗലിയും രംഗത്ത്‌. 47 ദശലക്ഷത്തിലധികം മണിക്കൂറാണ് പ്രേക്ഷകര്‍ ഇതുവരെ 'ആര്‍ആര്‍ആര്‍' കണ്ടിരിക്കുന്നതെന്ന് രാജമൗലി.

Russo Brothers praise on Rajamouli  Rajamouli says response from West surprising  രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതി  Russo Brothers praises Rajamouli  റൂസോ ബ്രദേഴ്‌സ്‌  എസ് എസ് രാജമൗലി  ദി ഗ്രേ മാന്‍  ആര്‍ആര്‍ആര്‍
'മഹാനായ രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയെന്ന് റൂസോ ബ്രദേഴ്‌സ്, സംവിധായകന്‍റെ മറുപടി

By

Published : Jul 31, 2022, 4:43 PM IST

Russo Brothers praises Rajamouli: തെന്നിന്ത്യയിലെ പ്രശസ്‌ത സംവിധായകന്‍ എസ്‌.എസ്‌ രാജമൗലിയെ പുകഴ്‌ത്തി റൂസോ ബ്രദേഴ്‌സ്‌. രാജമൗലിയെ കാണാനായതില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ്‌ സംവിധായകര്‍. വിര്‍ച്വല്‍ മീറ്റ് വഴിയായിരുന്നു കൂടിക്കാഴ്‌ച.

മഹാനായ രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്നാണ്‌ റൂസോ ബ്രദേഴ്‌സ്‌ ട്വീറ്റ് ചെയ്‌തത്. റൂസോ ബ്രദേഴ്‌സിന്‍റെ ഈ ട്വീറ്റിന് മറുപടി പറഞ്ഞ് രാജമൗലിയും രംഗത്തെത്തി. 'ബഹുമാനവും സന്തോഷവും എന്‍റേതാണ്. അതൊരു മികച്ച അനുഭവമായിരുന്നു. എന്നും നിങ്ങളുടെ ക്രാഫ്‌റ്റ്‌ പരിചയപ്പെടാനും പഠിക്കാനും കാത്തിരിക്കുന്നു', രാജമൗലി കുറിച്ചു.

റൂസോ ബ്രദേഴ്‌സിന്‍റെ ഏറ്റവും പുതിയ ചിത്രം 'ദി ഗ്രേ മാനി'ന്‍റെയും, രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന്‍റെയും സ്വീകാര്യതയെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ് മൂവരും ഒന്നിച്ചത്. 15 ഭാഷകളിലെ സബ്‌ടൈറ്റിലുകളോടെ മൊത്തം 47 ദശലക്ഷത്തിലധികം മണിക്കൂറാണ് പ്രേക്ഷകര്‍ 'ആര്‍ആര്‍ആര്‍' കണ്ടിരിക്കുന്നത്. ഹോളിവുഡില്‍ നിന്നും ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന്‌ കരുതിയില്ലെന്ന് രാജമൗലി പറഞ്ഞു.

'എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒടിടിയില്‍ ആര്‍ആര്‍ആര്‍ ആദ്യമായി സ്‌ട്രീം ചെയ്‌ത് ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍, വാമൊഴിയായി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍, മികച്ച പ്രതികരണം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ഒക്കെ ശരിക്കും ഞെട്ടിപ്പോയി', രാജമൗലി പറഞ്ഞു.

ജൂലൈ 22നാണ് റൂസോ ബ്രദേഴ്‌സിന്‍റെ 'ദി ഗ്രേ മാന്‍' നെറ്റ്‌ഫ്ലിക്‌സില്‍ റിലീസായത്. നെറ്റ്‌ഫ്ലിക്‌സ്‌ നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രമാണ് ഇത്. ധനുഷ്‌, റയാന്‍ ഗോസ്ലിംഗ്‌, ക്രിസ് ഇവാന്‍സ്‌, അനാ ഡെ അര്‍മാസ്‌ എന്നിവര്‍ സുപ്രധാന വേഷങ്ങളിലുളള ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്‌പദമാക്കിയാണ് 'ദി ഗ്രേ മാന്‍' ഒരുക്കിയിരിക്കുന്നത്.

Also Read: ഐഎംഡിബി ടോപ്പ് 5 ലിസ്റ്റിൽ ആർആർആർ; ഏറ്റവും മികച്ച ജനപ്രിയ സിനിമകളിലെ ഏക ഇന്ത്യൻ സിനിമയെന്ന ഖ്യാതിയും

ABOUT THE AUTHOR

...view details