Kantara on Amazon Prime: ഋഷഭ് ഷെട്ടിയുടെ 'കാന്താര' ഇനി ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‌ട്രീമിങ് ആരംഭിച്ചത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ബോക്‌സോഫിസില്‍ വന്‍വിജയമായിരുന്നു. കലക്ഷനിലും വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.
Kantara OTT release: കന്നഡ, മലയാളം, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലാണ് നവംബര്‍ 24 മുതല്‍ 'കാന്താര' ആമസോണില്‍ ലഭ്യമാവുക. സെപ്‌റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസം പൂര്‍ത്തിയാകുന്ന വേളയിലാണ് ഒടിടിയിലെത്തിയത്.
Amazon prime video removed Varaha Roopam song: കോപ്പിയടി വിവാദത്തില്‍ അകപ്പെട്ട ചിത്രത്തിലെ 'വരാഹ രൂപം' എന്ന ഗാനം ഇല്ലാതെയാണ് കാന്താരയുടെ ഒടിടി സ്‌ട്രീമിംഗ്. 'കാന്താര' ഒടിടിയില്‍ എത്തുന്ന വേളയില്‍ തൈക്കുടം ബ്രിഡ്‌ജും പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നും വരാഹ രൂപം ഗാനം ഒഴിവാക്കിയതിന് നന്ദി അറിയിച്ച് കൊണ്ടുള്ള പോസ്‌റ്റാണ് തൈക്കുടം ബ്രിഡ്‌ജ് പങ്കുവച്ചത്.