ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഒറ്റ' (Rasul Pookkutty directorial debut). ഈ സിനിമയുടെ ടീസർ വരികയായി. സൗണ്ട് ഡിസൈനിംഗില്‍ നിന്ന് സംവിധാനത്തിലേക്ക് കൂടുമാറുന്ന റസൂൽ പൂക്കുട്ടിയുടെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് ഏറെ ആവേശം പകരുന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'ഒറ്റ'യുടെ ടീസർ എത്താൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം (Resul Pookutty Otta Teaser Release).
ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജയപ്രകാശ്, ജയകൃഷ്‌ണൻ, രോഹിണി, ഭാവന രാമണ്ണ, ദേവി നായർ, മമ്‌ത മോഹൻദാസ്, ദിവ്യ ദത്ത, ജലജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടുന്നത് (Otta Movie Cast). ചിത്രം ഒക്‌ടോബറില്‍ തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തും (Otta Movie Release). വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രം ദൃശ്യവത്‌കരിക്കുന്നത്.
മുംബൈയിലെ 'സമറ്റോൾ' എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും, പാലക്കാട് സ്വദേശിയുമായ എസ്. ഹരിഹരന്‍റെ ചിൽഡ്രൺ റീ യുണൈറ്റഡ് എൽ.എൽ.പി.യും, റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും സംയുക്തമായാണ് ഈ ചിത്രം നിർമിക്കുന്നത്. എസ് ഹരിഹരന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു.
READ MORE:'ഒറ്റ'യില്‍ ആസിഫ് അലിയും അര്‍ജുന്‍ അശോകനും ; റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു