Rashmika Mandanna joins Thalapathy 66: വിജയ്‌യുടെ നായികയാകാനൊരുങ്ങി തെന്നിന്ത്യന്‍ താര സുന്ദരി രശ്‌മിക മന്ദാന. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് പ്രൊഡക്ഷന്‍ ഹൗസ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. രശ്‌മികയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
'പ്രതിഭാശാലിയും സുന്ദരിയുമായ രശ്‌മിക മന്ദാനയ്‌ക്ക് ജന്മദിനാശംസകള്‍ നേരുന്നു! സ്വാഗതം.'- രശ്‌മികയുടെ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് ശ്രീ വെങ്കടേശ്വര ക്രിയഷന്‍സ് ട്വിറ്ററില്‍ കുറിച്ചു. രശ്‌മിക, വിജയ്, സംവിധായകന്‍ വംശി എന്നിവരെ ടാഗ് ചെയ്‌തു കൊണ്ടായിരുന്നു ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ കുറിപ്പ്.
രശ്‌മികയും വിജയും ഇതാദ്യമായാണ് ഒന്നിക്കുന്നത്. വിജയ്‌നൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് രശ്‌മികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 'ദളപതി 66' ലൂടെ രശ്‌മികയുടെ ആഗ്രഹം സഫലമാവുകയാണ്. കുട്ടിക്കാലം മുതല്‍ വിജയ്‌നെ രശ്‌മിക ഇഷ്‌ടപ്പെട്ടിരുന്നു. ഒരു പ്രമോഷന്‍ പരിപാടിക്കിടെ രശ്‌മിക ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Rashmika Mandanna crush: രശ്‌മികയ്‌ക്ക് ക്രഷ് തോന്നിയത് ആരോടാണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'കുട്ടിക്കാലം തൊട്ട് ദളപതി വിജയ്‌നെയാണ് താന്‍ ഇഷ്‌ടപ്പെട്ടത്. അദ്ദേഹമാണ് തന്‍റെ ക്രഷ്. എന്നെങ്കിലും വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.' -ഇപ്രകാരമാണ് രശ്‌മിക പറഞ്ഞത്.