രണ്‍വീര്‍ സിങിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സര്‍ക്കസ്'. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിനെ കുറിച്ചുള്ള 'സര്‍ക്കസ്' കഥാപാത്രങ്ങളുടെ സംഭാഷണമാണ് 59 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുക.
സര്‍ക്കസ് ട്രെയിലര്‍ ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുക. ചിത്രം ക്രിസ്‌മസ് റിലീസായും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. രണ്‍വീര്‍ സിങ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് 'സര്‍ക്കസ്' ടീസര്‍ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം, ഡിസംബര്‍ രണ്ടിന് ട്രെയിലര്‍ പുറത്തിറങ്ങും.'- ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് കൊണ്ട് രണ്‍വീര്‍ കുറിച്ചത്.
ജോണി ലിവര്‍, വരുണ്‍ ശര്‍മ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്‌ഡെ, സിദ്ധാര്‍ഥ് ജാധവ്, മുകേഷ് തിവാരി, വിജയ് പട്‌കര്‍, ടികു തല്‍സാനിയ, അശ്വിനി കസേകര്‍, സഞ്ജയ് മിശ്ര, വ്രാജേഷ് ഹിര്‍ജീ തുടങ്ങിയവര്‍ ടീസറിലുണ്ട്.