ഹൈദരാബാദ്: രൺബീർ കപൂർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അനിമൽ'. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. 'അനിമൽ' സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
'അനിമലി'ന്‍റെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കളുടെ അറിയിപ്പ് (Ranbir Kapoor's Animal trailer release date). നവംബർ 23 ന് ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രൊഡക്ഷൻ ബാനറായ ടി-സീരീസ് അറിയിച്ചു. ഇതോടെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ് ('Animal' trailer to hit audiences on November 23).
പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് 'അനിമൽ'. 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന 'അനിമലി'ന്‍റെ പോസ്റ്ററുകളും ഗാനങ്ങളും ടീസറുകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ ഒന്നിന് അനിമൽ തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പൊടിപൊടിക്കുകയാണ്.
കഴിഞ്ഞ ദിവസം 'അനിമലി'ന്‍റെ ടീസർ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു (Ranbir Kapoor's 'Animal' Teaser Screened at Burj Khalifa). പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ബുര്‍ജ് ഖലീഫയില്‍ ടീസർ പ്രദര്‍ശിപ്പിച്ച് നിർമാതാക്കൾ ആരാധകരെ ആവേശത്തിലാക്കിയത്. രൺബീര്‍ കപൂറും, ബോബി ഡിയോളും നിര്‍മാതാവ് ഭൂഷന്‍ കുമാറും ചടങ്ങിന് സാക്ഷികളായി.
READ ALSO:'ആനിമലി'ന്‍റെ ഗർജനം അങ്ങ് ബുര്‍ജ് ഖലീഫയിലും ; രണ്‍ബീര്‍ കപൂര്‍ ചിത്രം വരുന്നു