Alia Bhatt Ranbir Kapoor wedding: ബോളിവുഡിലെ പ്രിയ താരങ്ങളെ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത് റാലിയ എന്നാണ്. മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ച് ഇന്നാണ് (14-4-2022) വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആലിയ രണ്‍ബീര്‍ വിവാഹത്തിന്‍റെ പുതിയ വിവരങ്ങള്‍ പുറത്ത്.
Ranbir Alia Wedding Baraat: കഴിഞ്ഞ ദിവസം ആലിയയുടെ മെഹന്ദി ആഘോഷ ചടങ്ങ് സമാപിച്ചതോടെ വിവാഹ ചടങ്ങിലേക്ക് നീങ്ങുകയാണ് താരങ്ങളും താരങ്ങളുടെ കുടുംബാംഗങ്ങളും. ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹത്തിനായുള്ള അവസാന നിമിഷ തയ്യാറെടുപ്പിലാണ് ഇരുവരുടെയും കുടംബാംഗങ്ങള്‍. വിഹാത്തോടനുബന്ധിച്ചുള്ള (ബറാത്ത്) വിവാഹ ഘോഷയാത്ര ഉടന്‍ തന്നെ ആരംഭിക്കും. (ആനയുടെയോ വെള്ളക്കുതിരയുടെയോ പുറത്തിരുന്ന് വരുന്ന വരനെ, വരന്‍റെ കുടുംബാംഗങ്ങള്‍, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവര്‍ പിന്തുടരുന്ന ചടങ്ങ്. ഇന്ന് ആനയ്‌ക്കും കുതിരയ്‌ക്കും പകരം ഹെലികോപ്‌റ്റിലേക്ക് വരന്‍റെ വരവ് പുരോഗമിച്ചു.)