ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'രാമുവിൻ മനൈവികൾ'. ഒരേ സമയം മലയാളം, തമിഴ് എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കിയ ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
എം വി കെ ഫിലിംസിന്‍റെ ബാനറിൽ വാസു അരീക്കോട്, ജെമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്നാണ് 'രാമുവിൻ മനൈവികളു'ടെ നിർമാണം. പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വിപിന്ദ് വി രാജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് പി.സി. മോഹനൻ കൈകാര്യം ചെയ്‌തിരിക്കുന്നു.
വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈര ഭാരതി(തമിഴ്) എന്നിവരുടെ വരികൾക്ക് എസ്. പി. വെങ്കിടേശ് ആണ് സംഗീതം പകരുന്നത്. പി.ജയചന്ദ്രൻ, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവരാണ് ഗായകർ. വാസു അരീക്കോട് തന്നെയാണ് ചിത്രത്തിന്‍റെ സംഭാഷണം എഴുതിയതും.
പ്രൊഡക്ഷൻ കൺട്രോളർ - ചെന്താമരാക്ഷൻ, കല - പ്രഭ മണ്ണാർക്കാട്, കോസ്റ്റ്യൂംസ് - ഉണ്ണി പാലക്കാട്, മേക്കപ്പ് - ജയമോഹൻ, സ്റ്റിൽസ് - കാഞ്ചൻ ടി ആർ, അസോസിയേറ്റ് ഡയറക്‌ടർ - എം കുഞ്ഞാപ്പ, അസിസ്റ്റന്‍റ് ഡയറക്‌ടർ- ആദർശ് ശെൽവരാജ്, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്‌ണൻ, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. പട്ടാമ്പി, അട്ടപ്പാടി, ശിവകാശി, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
'ചാട്ടുളി' പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റർ പുറത്ത് : ജാഫർ ഇടുക്കി (Jaffer Idukki), ഷൈൻ ടോം ചാക്കോ (Shine Tom Chacko), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം 'ചാട്ടുളി' (Chaattuli)യിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റർ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നുള്ള ഡോ. രജിത്ത് കുമാറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ആണ് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. നഞ്ചപ്പന്‍ എന്ന കഥാപാത്രത്തെയാണ് 'ചാട്ടുളി'യില്‍ രജിത്ത് കുമാര്‍ അവതരിപ്പിക്കുന്നത്.
ഒരു സാധു വൃദ്ധന്‍റെ ലുക്കിലാണ് രജിത്ത് കുമാർ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെയാണ് 'ചാട്ടുളി'യുടെ ട്രെയിലറും (Chaattuli trailer) അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വളരെ നിഗൂഢതകളും ദുരൂഹതകളും നിറഞ്ഞ 2.06 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് പിന്നാലെ 'ചാട്ടുളി'യിലെ ക്യാരക്‌ടർ പോസ്റ്ററുകളും തരംഗമാവുകയാണ്.
READ MORE:നഞ്ചപ്പൻ ആയി ഡോ രജിത്ത് കുമാര്‍, കിടിലന്‍ മേക്കോവര്‍ എന്ന് ആരാധകര്‍ ; ട്രെയിലറിന് പിന്നാലെ 'ചാട്ടുളി' ക്യാരക്‌ടർ പോസ്‌റ്റര്‍