Ram Gopal Varma praises KGF 2: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കെജിഎഫ് 2'. മാര്‍ച്ച് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കലക്ഷനുമായി ബോക്‌സ്‌ഓഫീസില്‍ കുതിക്കുകയാണ്. മുന്‍ നിര ചിത്രങ്ങളെ പിന്നാലാക്കി ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം തന്നെ 'കെജിഎഫ് 2' ഹിറ്റടിച്ചു.
ഈ സാഹചര്യത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. 'കെജിഎഫ്' ബോളിവുഡിന് ഒരു പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. കെജിഎഫ് വെറുമൊരു ഗ്യാങ്‌സ്‌റ്റര്‍ ചിത്രമല്ലെന്നും അദ്ദേഹം കുറിച്ചു.
'കെജിഎഫിന്‍റെ മോണ്‍സ്‌റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്‍റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്‍റെ തെളിവാണ്. റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കലക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.