കേരളം

kerala

ETV Bharat / entertainment

ഷെർലിൻ ചോപ്രയുടെ പരാതിയില്‍ രാഖി സാവന്ത്‌ അറസ്‌റ്റില്‍ - രാഖി സാവന്തിനെ അംബോലി പൊലിസ്

ഡാന്‍സ്‌ അക്കാദമി ലോഞ്ച് ചെയ്യാനിരിക്കെയാണ് രാഖി സാവന്തിനെ അംബോലി പൊലീസ് കസ്‌റ്റഡിയിലെടുത്തത്

Rakhi Sawant detained in case  case filed by Sherlyn Chopra  Sherlyn Chopra  Rakhi Sawant  Rakhi Sawant detained  Rakhi Sawant arrest  രാഖി സാവന്ത്‌ അറസ്‌റ്റില്‍  ഷെർലിൻ ചോപ്രയുടെ പരാതി  ഷെർലിൻ ചോപ്ര  രാഖി സാവന്ത്‌  രാഖി സാവന്തിനെ അംബോലി പൊലിസ്  സാജിദ് ഖാന്‍
ഷെർലിൻ ചോപ്രയുടെ പരാതിയില്‍ രാഖി സാവന്ത്‌ അറസ്‌റ്റില്‍

By

Published : Jan 19, 2023, 2:19 PM IST

നടി രാഖി സാവന്ത് അറസ്‌റ്റില്‍. നടി ഷെര്‍ലിന്‍ ചോപ്ര നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാഖി സാവന്തിനെ അംബോലി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഭര്‍ത്താവ് ആദില്‍ ദുറാനിയും ഒന്നിച്ചുള്ള ഡാന്‍സ് അക്കാദമി ലോഞ്ച്‌ ഇന്ന് (ജനുവരി 19ന്) ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെയ്യാനിരിക്കെയാണ് രാഖി സാവന്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

നടി ഷെര്‍ലിന്‍ ചോപ്രയാണ് രാഖി സാവന്തിന്‍റെ അറസ്‌റ്റ് ട്വിറ്ററിലൂടെ അറിയിച്ചത്. 'എഫ്‌ഐആര്‍ 883/2022 പ്രകാരമാണ് രാഖി സാവന്തിനെ അംബോലി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാഖി സാവന്തിന്‍റെ എബിഎ 1870/2022 ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി നിരസിച്ചിരുന്നു' - ഷെര്‍ലിന്‍ ചോപ്ര ട്വീറ്റ് ചെയ്‌തു.

Also Read:'കുറച്ചുകാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു' ; രാഖി സാവന്തുമായുള്ള വിവാഹം മറച്ചുവച്ചതിനെക്കുറിച്ച് ആദില്‍ ഖാന്‍

നേരത്തെ സാജിത് ഖാനെതിരെയുള്ള മീടൂ പ്രസ്‌താവനയുടെ പേരില്‍ നടി ഷെര്‍ലിന്‍ ചോപ്രയെ രാഖി സാവന്ത് വിമര്‍ശിച്ചിരുന്നു. ഏത് പരാതിയിലാണ് കഴമ്പുള്ളതെന്നും ഇല്ലാത്തതെന്നും പൊലീസിന് അറിയാം എന്നാണ് രാഖി സാവന്ത് അന്ന് പ്രതികരിച്ചത്. ഇതിനുപിന്നാലെ രാഖി സാവന്തിനെതിരെ ഷെര്‍ലിന്‍ ചോപ്ര മാനനഷ്‌ട കേസ് നല്‍കി.

2022 ഒക്‌ടോബര്‍ 29നാണ് ഷെര്‍ലിന്‍ ചോപ്ര, സാജിദ് ഖാനെതിരെ മൊഴി രേഖപ്പെടുത്തിയത്. സല്‍മാന്‍ ഖാന്‍ ആണ് സാജിദ് ഖാനെ സംരക്ഷിക്കുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details