Santacruz theatre release: ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് ഒരുക്കിയ 'സാന്‍റാക്രൂസ്' നാളെയാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറിന്‍ ഷെരീഫ് നായികയായി വേഷമിട്ട സിനിമയില്‍ പുതുമുഖങ്ങളാണ് മറ്റ് അഭിനേതാക്കള്‍.
Raju Gopi Chitteth viral words: റിലീസിനൊരുങ്ങി കഴിഞ്ഞ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 5000 രൂപയില്‍ നിന്നും ആക്രി കച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്‍റെ ഫലമാണ് തന്‍റെ സിനിമയെന്നാണ് രാജു ഗോപി ചിറ്റത്ത് പറഞ്ഞത്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന കാലത്ത് ഒരിക്കല്‍ സിനിമ പിടിക്കണമെന്ന ഉറച്ച ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു എന്നും നിര്‍മാതാവ് തുറന്നുപറഞ്ഞു.
Raju Gopi Chitteth about his film career: '28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രി കച്ചവടം ആരംഭിച്ചു. 1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്‌തതാണ്. അന്ന് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു ഒരു സിനിമ പിടിക്കണമെന്ന്. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നീട് ടിക്കറ്റ് കിട്ടി പക്ഷേ ഇന്‍റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങിപ്പോയി.