കേരളം

kerala

ETV Bharat / entertainment

Rajinikanth Thalaivar 171 With Lokesh Kanagaraj ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനി ചിത്രം, 'തലൈവർ 171' വരുന്നു

Rajinikanth Joins Hands with Lokesh Kanakaraj : അടുത്ത വർഷം ഫെബ്രുവരിയിൽ 'തലൈവർ 171'ന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന

By ETV Bharat Kerala Team

Published : Sep 11, 2023, 12:46 PM IST

Updated : Sep 11, 2023, 1:10 PM IST

Rajinikanth Joins Hands with Lokesh Kanakaraj  Rajinikanth Thalaivar 171 with Lokesh Kanagaraj  Rajinikanth Thalaivar 171  Rajinikanth  Thalaivar 171  Lokesh Kanagaraj Thalaivar 171  Lokesh Kanagaraj  Thalaivar 171  ലോകേഷ് കനകരാജിനൊപ്പം കൈകോർത്ത് രജനികാന്ത്  ലോകേഷ് കനകരാജിനൊപ്പം രജനികാന്ത്  ലോകേഷ് കനകരാജ്  രജനികാന്ത്  തലൈവർ 171 വരുന്നു  തലൈവർ 171  തലൈവർ 171ന്‍റെ ഷൂട്ടിംഗ്  തലൈവർ 171ന്‍റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ
Rajinikanth Thalaivar 171 with Lokesh Kanagaraj

സൂപ്പർ സ്റ്റാർ രജനികാന്ത് സംവിധായകൻ ലോകേഷ് കനകരാജുമായി കൈകോർക്കുന്നതായി റിപ്പോർട്ടുകൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അറിയിച്ച് ലോകേഷ് കനകരാജ് തന്നെ രംഗത്തെത്തി (Rajinikanth Joins Hands with Lokesh Kanakaraj). സിനിമാസ്വാദകരെ ആവേശത്തിലാക്കിയ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

ഇപ്പോഴിതാ ആ സുദിനം വന്നെത്തിയിരിക്കുകയാണ്. രജനികാന്തിന്‍റെ അടുത്ത ചിത്രം ലോകേഷ് കനകരാജിനൊപ്പമാണെന്ന് പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'തലൈവർ 171' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകർ (Rajinikanth Thalaivar 171 with Lokesh Kanagaraj).

ഈ ആക്ഷൻ പാക്ക്‌ഡ് ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുകയെന്നും പ്രൊഡക്ഷൻ ഹൗസ് പോസ്റ്റ് ചെയ്‌തു. പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻബറിവാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുക. ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നതും ലോകേഷ് കനകരാജ് തന്നെയാണ്.

കമൽഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന്‍റെ വിജയത്തിളക്കത്തിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. നിലവിൽ വിജയ്‌യെ നായകനാക്കി ഒരുക്കുന്ന 'ലിയോ' എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് അദ്ദേഹം. ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയായ 'ലിയോ' ദീപാവലി റിലീസായി ഒക്ടോബർ 19നാണ് തിയേറ്ററുകളില്‍ എത്തുക. ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമയായി ലോകേഷ് ഒരുക്കിയിരിക്കുന്ന ചിത്രം ബോക്‌സോഫിസിൽ അത്ഭുതം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ലിയോ'യുടെ പ്രതീക്ഷകൾ വാനോളമുയരുമ്പോൾ, 'തലൈവർ 171'ന്‍റെ കിക്കോഫിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തലൈവർ ആരാധകർ. അടുത്ത വർഷം (2024) ഫെബ്രുവരിയിൽ 'തലൈവർ 171'ന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ലോകേഷ് കനകരാജ് ആരാധകരുടെ സംശയം മറ്റൊന്നാണ്.

ലോകേഷിന്‍റെ എൽസിയു (LCU ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) യുടെ ഭാഗമാണോ അതോ ഒരു സ്റ്റാൻഡ്‌എലോൺ സിനിമയാണോ (മറ്റ് സിനിമകളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് ഒറ്റപ്പെട്ട സിനിമ) 'തലൈവർ 171' എന്നാണ് സിനിമാപ്രേമികൾ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ലിയോ വരുന്നു: തമിഴകത്തിന്‍റെ പ്രിയ താരം വിജയ്‌യെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന 'ലിയോ'യ്‌ക്കായി ഏറെ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജിന്‍റെ ആക്ഷൻ ക്രൈം ത്രില്ലർ യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ലിയോ'. തൃഷ കൃഷ്‌ണന്‍ ആണ് ചിത്രത്തിൽ നായിക. വർഷങ്ങൾക്ക് ശേഷമാണ് വിജയ്‌യുമായി തൃഷ കൈകോർക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബോളിവുഡ് താരം സഞ്ജയ് ദത്തും 'ലിയോ'യില്‍ സുപ്രധാന വേഷത്തിലുണ്ട്. പ്രതിനായക വേഷമാകും താരം ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് സൂചന. സഞ്ജയ് ദത്തിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

READ ALSO:Leo Advance Booking യുകെയിലും തരംഗമായി ലിയോ; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു, 24 മണിക്കൂറില്‍ വിറ്റുപോയത് 10,000ത്തിലധികം ടിക്കറ്റുകള്‍

Last Updated : Sep 11, 2023, 1:10 PM IST

ABOUT THE AUTHOR

...view details