Rajanikanth praises Kantara: ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങിയ കന്നഡ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. ഋഷഭ് ഷെട്ടിയുടെ കരിയര്‍ ബെസ്‌റ്റ് ചിത്രം കൂടിയാണ് 'കാന്താര'. നിരവധി പ്രമുഖരാണ് 'കാന്താര'യെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും കാന്താരയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.
'അറിയുന്നതിനേക്കാള്‍ കൂടുതലാണ് അഞ്ജാതമായത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്‌റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകെയും അഭിനന്ദിക്കുന്നു', രജനികാന്ത് കുറിച്ചു.