Rajanikanth praises Don: ശിവ കാര്‍ത്തികേയനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‌ത 'ഡോണ്‍' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ 'ഡോണി'നെയും ശിവകാര്‍ത്തികേയനെയും പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ചിത്രം കണ്ട് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
Rajanikanth praises Siva Karthikeyan: ഫോണിലൂടെയായിരുന്നു രജനികാന്തിന്‍റെ അഭിനന്ദനം. 'ഡോണി'ന്‍റെ അവസാന 30 മിനിറ്റ് കണ്ട് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ലെന്ന് രജനികാന്ത്. ഇക്കാര്യം താരം ശിവകാര്‍ത്തികേയനെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയായിരുന്നു താരം.
Don collects 100 crores globally: ആക്ഷനും കോമഡിയും സെന്‍റിമെന്‍സും ചേര്‍ന്നൊരുക്കിയ ചിത്രമാണ് 'ഡോണ്‍'. 'ഡോണ്‍' തിയേറ്ററുകളിലെത്തി 12 ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 100 കോടി കലക്ഷനും നേടി. ഇതോടെ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബിലെത്തിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ശിവ കാര്‍ത്തികേയന്‍.
ശിവ കാര്‍ത്തികേയന്‍റെ ഇതിന് മുമ്പ് റിലീസായ ഡോക്‌ടറും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ കോളിവുഡിലെ സൂപ്പര്‍സ്‌റ്റാര്‍ പട്ടം ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയുടെ ശിഷ്യനായ സിബി ചക്രവര്‍ത്തി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ഡോണ്‍. ആദ്യ ചിത്രം തന്നെ 100 കോടിയിലെത്തിച്ചിരിക്കുകയാണ് സിബി ചക്രവര്‍ത്തി. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Don cast and crew: സിനിമയില്‍ ചക്രവര്‍ത്തി എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിച്ചത്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായെത്തിയത്. 'ഡോക്‌ടറി'ലും ശിവ കാര്‍ത്തികേയന്‍ ആയിരുന്നു പ്രിയങ്കയുടെ നായിക. എസ്.ജെ.സൂര്യ, ബാല ശരവണന്‍, സമുദ്രക്കനി, സൂരി, രാധാരവി എന്നിവരും ചിത്രത്തില്‍ അണിനിരന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. കേരളത്തില്‍ ഷിബു തമീന്‍സിന്‍റെ നേതൃത്വത്തില്‍ റിയ ഷിബുവിന്‍റെ എച്ച് ആര്‍ പിക്‌ച്ചേഴ്‌സ് ആണ് ഡോണ്‍ വിതരണത്തിനെത്തിച്ചത്.
Also Read: തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറ് കോടി ക്ലബ്ബില്‍, സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടി ഉറപ്പിച്ച് ശിവകാര്‍ത്തികേയന്‍