കേരളം

kerala

ETV Bharat / entertainment

'പുഷ്‌പ 2' സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു - accident news

ഷൂട്ടിംഗ് പൂർത്തിയാക്കി ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ നൽഗൊണ്ടയില്‍ വച്ചായിരുന്നു അപകടം

sitara  പുഷ്‌പ 2 ദ റൂൾ  പുഷ്‌പ 2  അല്ലു അർജുൻ  അല്ലു അർജുൻ നായകനാകുന്ന പുഷ്‌പ 2 ദ റൂൾ  പുഷ്‌പ 2 ബസ് അപകടം  ബസ് അപകടം  Allu Arjuns Pushpa The Rule  Allu Arjun  Pushpa The Rule  Pushpa The Rule bus accident  bus accident  accident  accident news  Hyderabad Vijayawada route
'പുഷ്‌പ 2' സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

By

Published : Jun 1, 2023, 12:47 PM IST

ഹൈദരാബാദ്:അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2: ദ റൂൾ' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നൽഗൊണ്ടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ്- വിജയവാഡ ഹൈവേയിൽ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു.

പുലർച്ചെ 5.30 ഓടെ നാർക്കേറ്റ്‌പള്ളിയിൽ വച്ച് തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന സർക്കാർ ആർടിസി ബസിലാണ് ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ച ബസ് ഇടിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. "പുഷ്‌പ 2: ദ റൂൾ" ചിത്രീകരണം പൂർത്തിയാക്കി ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

അപകട സമയം 20 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം അപകട സമയത്ത് സർക്കാർ ബസിനുള്ളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെ തുടർന്ന് ഹൈദരാബാദ്- വിജയവാഡ ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്‌പ 2'. 'പുഷ്‌പ 1: ദ റൈസ്' എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് "പുഷ്‌പ 2: ദ റൂൾ". അടുത്തിടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്‌പ 2' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രത്യേക വീഡിയോയും അണിയറ പ്രവര്‍ത്തകർ പുറത്തുവിട്ടിരുന്നു.

അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ പ്രത്യേക വീഡിയോ പുറത്തുവിട്ടത്. 'പുഷ്‌പ 2 ദി റൂള്‍ തുടങ്ങുന്നു!!!' -എന്ന അടിക്കുറിപ്പിനൊപ്പമാണ് അല്ലു അര്‍ജുന്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ വ്യത്യസ്‌തമാര്‍ന്ന ഗെറ്റപ്പിലായിരുന്നു അല്ലു അര്‍ജുന്‍. ചേല ചുറ്റി ദേഹമാസകലം സ്വർണ്ണാഭരണങ്ങളും നാരങ്ങാ മാലയും ധരിച്ച് പെണ്‍ വേഷത്തിലാണ് പോസ്‌റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടത്. കയ്യിലൊരു തോക്കും അല്ലു പിടിച്ചിട്ടുണ്ട്. ഇത്രയും തീവ്രമായ ലുക്കിൽ തങ്ങളുടെ താരത്തെ കണ്ട ആവേശത്തിലായിരുന്നു ആരാധകരും.

അതേസമയം 'പുഷ്‌പ 2' ല്‍ മലയാളികളുടെ പ്രിയതാരം ഫഹദ്‌ ഫാസിലും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പുഷ്‌പയുടെ ആദ്യഭാഗത്തിലും ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌തമായി, നെഗറ്റീവ് റോളിലായിരുന്നു ഫഹദ് പുഷ്‌പയില്‍.

അഴിമതിക്കാരനായ ഭവന്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഫഹദ് പുഷ്‌പയില്‍ അവതരിപ്പിക്കുന്നത്. 2021ല്‍ തിയേറ്ററുകളിലെത്തി, തരംഗം സൃഷ്‌ടിച്ച 'പുഷ്‌പ 1'നേക്കാള്‍ 'പുഷ്‌പ 2: ദി റൂള്‍' മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും.

ALSO READ:'ഭവന്‍ സിങ് ഷെഖാവത്തിന്‍റെ നിര്‍ണായക രംഗങ്ങള്‍ പൂര്‍ത്തിയായി' ; പുഷ്‌പ 2ന്‍റെ അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മാതാക്കള്‍

ABOUT THE AUTHOR

...view details