കേരളം

kerala

ETV Bharat / entertainment

ആൻ ഹാത്‌വേയ്‌ക്കും സെൻഡയയ്‌ക്കുമൊപ്പം പ്രിയങ്ക; വൈറലായി ചിത്രങ്ങൾ - വൈറൽ ഫോട്ടോസ്

ബൾഗാരി മെഡിറ്ററേനിയ ഹൈ ജ്വല്ലറി ഇവൻ്റിലാണ് ആൻ ഹാത്‌വേയ്‌ക്കും സെൻഡയയ്‌ക്കുമൊപ്പം പ്രിയങ്ക തിളങ്ങിയത്

priyanka chopra with zendaya and anne hathaway  bulgari event in venice  priyanka in magenta bodycon dress  priyanka chopra in bulgari event in venice  Bvlagri  പ്രിയങ്ക ചോപ്ര  ഫാഷൻ  Priyanka Chopra outfit  സെൻഡയ  ആൻ ഹാത്ത്‌വേ  viral photos  വൈറൽ ഫോട്ടോസ്
ആൻ ഹാത്‌വേയ്‌ക്കും സെൻഡയയ്‌ക്കുമൊപ്പം പ്രിയങ്ക; വൈറലായി ചിത്രങ്ങൾ

By

Published : May 17, 2023, 6:04 PM IST

ഹൈദരാബാദ്:ഫാഷൻ ലോകത്ത് തൻ്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ഗ്ലോബൽ സ്റ്റാർ പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും സ്റ്റാറാണ് പ്രിയങ്ക. അഭിനയ മികവിന് പുറമെ താരത്തിൻ്റെ വസ്‌ത്ര രീതികളും സ്‌റ്റൈലുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്.

ഇപ്പോഴിതാ ഇറ്റലിയിൽ വച്ച് നടന്ന ബൾഗാരി മെഡിറ്ററേനിയ ഹൈ ജ്വല്ലറി ഇവൻ്റിൽ പങ്കെടുത്ത താരത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാകുന്നത്. ഗ്രീക്ക്- ഇറ്റാലിയൻ വസ്ത്ര ബ്രാൻഡായ ബ്ലാ‌ഗ്രി വെനീസിൽ നടത്തിയ ചടങ്ങിൽ റോസ് നിറത്തിലുള്ള അതിമനോഹരമായ ഔട്ട്‌ഫിറ്റിലാണ് താരം തിളങ്ങുന്നത്.

മിസ് സോഹി ഫാഷൻ ഹൗസിന്‍റെതാണ് ഈ ഔട്ട്‌ഫിറ്റ്. മജന്ത ബോഡി കോൺ മാച്ചിംഗ് സെറ്റ് തിരഞ്ഞെടുത്ത താരം മജന്ത ഓഫ് ഷോൾഡർ ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പിലാണ് വേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം മജന്ത നിറത്തിൽ തന്നെയുള്ള മനോഹരമായ ബ്രൂച്ചോട് കൂടിയ സ്‌കേർട്ടാണ് താരം ധരിച്ചിരിക്കുന്നത്.

ALSO READ:കാൻ 2023: ഇന്ത്യയില്‍ നിന്ന് 4 ചിത്രങ്ങള്‍, റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളും

വസ്‌ത്രത്തോട് ചേർന്ന് നിൽക്കുന്ന നെക്ക്‌ലൈസും കമ്മലും ലുക്ക് പൂർണമാക്കുന്നു. പ്രിയങ്കയോടൊപ്പം ഹോളിവുഡ് താരങ്ങളായ സെൻഡയയേയും ആൻ ഹാത്ത്‌വേയേയും സോഷ്യൽ മീഡിയകളിൽ പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം. മൂവരും ചേർന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സെൻഡയയും പ്രിയങ്കയും പരസ്‌പരം സംസാരിക്കുന്നതും തമാശ പറയുന്നതുമെല്ലാം വീഡിയോകളിൽ കാണാം. കൂടാതെ ഇവർക്കൊപ്പമുള്ള കെ-പോപ്പ് താരം ലിസയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സിനിമ- ഫാഷൻ ഇൻഡസ്ട്രികളിലെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം ബന്ധുവും നടിയുമായ പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രിയങ്ക ചോപ്ര തിളങ്ങിയിരുന്നു. ലൈം ഗ്രീൻ റഫിൽഡ് സാരിയും സ്ട്രാപ്‍ലസ് ബ്ലൗസുമായിരുന്നു പ്രിയങ്കയുടെ വേഷം. ഫാഷൻ സ്റ്റോർ മിഷ്റുവിൽ നിന്നുള്ളതായിരുന്നു സാരി. ഭർത്താവ് നിക്ക് ജൊനാസും പ്രിയങ്കക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇത്തവണത്തെ മെറ്റ്ഗാല വേദിയിലും ഫാഷൻ ലോകത്തിന്‍റെ ശ്രദ്ധ നേടാൻ പ്രിയങ്ക ചോപ്രക്ക് കഴിഞ്ഞു. നിക്ക് ജൊനാസിനൊപ്പം കറുപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് താരം മെറ്റ്ഗാലയിലെത്തിയത്. വസ്‌ത്രത്തോടൊപ്പം പ്രിയങ്ക പെയർ ചെയ്‌ത നിറയെ ‍ഡയമണ്ടുകൾ ചേർത്തുവച്ച സിമ്പിൾ നെക്ലേസും അന്ന് കൈയടി നേടിയിരുന്നു. 11.16 ക്യാരറ്റ് ഡയമണ്ട് നെക്‌ലേസ് ബൾഗാറിയിൽ നിന്നുതന്നെ ഉള്ളതാണ്. 25 മില്യൺ ഡോളർ (ഏകദേശം 204 കോടി രൂപ) ആയിരുന്നു ഇതിൻ്റെ വില.

ALSO READ:'ഞങ്ങളുടെ വീട്ടിൽ അത് പിന്നോട്ടാണ്' ; ഗൗരിയുടെ വയസ് തെറ്റിപ്പറഞ്ഞതില്‍ ചിരിപടർത്തി കിംഗ് ഖാൻ

ABOUT THE AUTHOR

...view details