Priyanka kiss in her birthday: ഭര്‍ത്താവ് നിക്ക് ജൊനാസിനെ പരസ്യമായി ചുംബിച്ച് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര. നിക്കിനെ ചുംബിക്കുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെയായിരുന്നു പ്രിയങ്കയുടെ 40ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷ വീഡിയോയിലായിരുന്നു താരദമ്പതികളുടെ ചുംബനം.
Priyanka Nick kiss in video: പര്‍പ്പിള്‍ നിറത്തിലുള്ള വേഷത്തില്‍ അതിസുന്ദരിയായാണ് പ്രിയങ്ക വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചെരുപ്പില്ലാതെ കടല്‍ത്തീരത്ത് കൂടി നടക്കുന്നതും വീഡിയോയില്‍ കാണാം. പ്രിയങ്കയുടെ അമ്മ മധു ചോപ്രയ്ക്കൊപ്പം നിക്ക് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
Priyanka Chopra birthday: മെക്‌സിക്കോയില്‍ വച്ച് നടന്ന തന്‍റെ ജന്മദിന ആഘോഷ ചിത്രങ്ങള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രിയങ്കയുടെ ജന്മദിനാഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് താരദമ്പതികളുടെ ചുംബന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഒരു ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താര ദമ്പതികളുടെ പൊതു സ്ഥലങ്ങളിലെ സ്‌നേഹ പ്രകടനം ഇതാദ്യമായല്ല. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Nick planned for Priyanka birthday: താരത്തിന്‍റെ ജന്മദിനാഘോഷത്തിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. നിക്കിന്‍റെ ആസൂത്രണമായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷം. ആഘോഷം കൂടുതല്‍ പ്രത്യേകതയുള്ളതാക്കാന്‍ പ്രിയങ്കയുമായി അടുത്ത ബന്ധമുള്ളവരെയും നിക്ക് ക്ഷണിച്ചിരുന്നു.
Priyanka Chopra thanks to Nick: നല്ലൊരു പിറന്നാള്‍ സമ്മാനിച്ച നിക്കിന് പ്രിയങ്ക നന്ദി പറയാനും മറന്നില്ല. 'ഏറ്റവും അവിശ്വസനീയമായ ആഘോഷം ആസൂത്രണം ചെയ്യുകയും പൂര്‍ണതയോടെ അത് നടപ്പിലാക്കുകയും ചെയ്‌തതിന് നിക്കിന് നന്ദി'-ഇപ്രകാരമാണ് പ്രിയങ്ക പറഞ്ഞത്. 'അവിസ്‌മരണീയമായ ജന്മദിനത്തിന് നന്ദി പറയാന്‍ വാക്കുകള്‍ പോരാ...കുഞ്ഞിനെ എങ്ങനെ സ്‌നേഹിക്കണമെന്ന് നിനക്കറിയാം. ഞാനൊരു ഭാഗ്യവതിയാണ്.'-ദീപിക പറഞ്ഞു.
Priyanka Chopra upcoming movies: 'ഇറ്റീസ് ഓള്‍ കമിംഗ് ബേക്ക് ടു മീ', സീരീസ് 'സിറ്റാഡെല്‍' എന്നിവയാണ് താരത്തിന്‍റെ അന്താരാഷ്‌ട്ര പ്രോജക്‌ടുള്‍. ആലിയ ഭട്ട്, കത്രീന കെയ്‌ഫ് എന്നിവര്‍ക്കൊപ്പം വേഷമിട്ട ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്‌ത 'ജീ ലേ സാര' ആണ് താരകത്തിന്‍റെ മറ്റ് പുതിയ ചിത്രങ്ങളില്‍ ഒന്ന്.
Also Read: 'ഉറക്കം ഒരു രക്ഷപ്പെടലാണ്, ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു'; വിഷാദ ദിനങ്ങളെ കുറിച്ച് ദീപിക