Kaapa teaser: പൃഥ്വിരാജ് ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന 'കാപ്പ'യുടെ തീപാറും ടീസര്‍ പുറത്ത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയത്. ആക്ഷന്‍ രംഗങ്ങളടങ്ങിയ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്‌തത്. ടീസറിനൊടുവിലായി തീപ്പാറും ഡയലോഗുമായി പൃഥ്വിരാജും പ്രത്യക്ഷപ്പെടുന്നുണ്ട്.
'ഒറ്റയ്‌ക്കടിച്ച് തന്നെയാടാ ഇതുവരെ എത്തിയത്' എന്ന പൃഥ്വിയുടെ ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. എതിരാളികളെ ഒറ്റയ്‌ക്ക് നേരിടുന്ന പൃഥ്വിരാജിനെയാണ് ടീസറില്‍ കാണാനാവുക. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
രണ്ട് കാലഘട്ടങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് വിവിധ ഗെറ്റപ്പുകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് കൊട്ട മധു പ്രത്യക്ഷപ്പെടുന്നത്.
കടുവയ്‌ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാപ്പ'. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഷാജി കൈലാസ് ഏറ്റെടുക്കുകയായിരുന്നു. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായിക. ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദുഗോപന്‍റെ തന്നെയാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം-ജോമോന്‍ ടി ജോണ്‍, എഡിറ്റിങ്-ഷമീര്‍ മുഹമ്മദ് .
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്‍റെ സഹകരണത്തില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റേഴ്‌സ് ഓഫ് ഡ്രീംസ് ആണ് നിര്‍മാണം. തിരുവനന്തപുരമാണ് കാപ്പയുടെ പ്രധാന ലൊക്കേഷന്‍.
Also Read: സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ ഖലീഫ; പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം