നടനായും, സംവിധായകനായും, നിര്‍മാതാവായുമൊക്കെ സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങിനില്‍ക്കുകയാണ് പൃഥ്വിരാജ്. ഇരുപത് വര്‍ഷം നീണ്ട കരിയറില്‍ മോളിവുഡില്‍ തന്‍റെതായ ഒരു ഇടം കണ്ടെത്താന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ താരമാണ് പൃഥ്വി.
നടന്‍റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. പൃഥ്വിയുടെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇന്ന് മലയാളത്തിലെ വലിയ ബാനറുകളിലൊന്നാണ്. ലൂസിഫര്‍ എന്ന മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ നടന്‍റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്.
ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്കും പൃഥ്വി എത്തി. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ്. ലൂസിഫര്‍ വന്‍വിജയമായ ശേഷം പൃഥ്വിരാജ് എന്ന സംവിധായകനെ തേടി തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു.
തമിഴില്‍ രജനീകാന്തിനെ വച്ചും തെലുങ്കില്‍ ചിരഞ്ജീവിയെ വച്ചുമുളള സിനിമകളുടെ അവസരമാണ് നടനെ തേടിയെത്തിയത്. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകളില്‍പെട്ടതിനാല്‍ ഇവയെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു താരം. എന്നാല്‍ രജനീകാന്തിനെ വച്ച് പടം ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ താന്‍ ഒരു തിരക്കഥാകൃത്തിനെ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നടന്‍.
രജനി സാറിനെ വച്ചൊരു ചിത്രം ചെയ്യാനുളള ഓഫര്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ടോ എന്ന് താന്‍ ചോദിച്ച ചുരുക്കം ചില രചയിതാക്കളില്‍ ഒരാള്‍ ജനഗണമന സിനിമയുടെ കഥാകൃത്ത് ഷാരിസാണ് എന്ന് പൃഥ്വി പറഞ്ഞു. അത്രമാത്രം ശക്തമായി എഴുതുന്നയാളാണ് ഷാരിസെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം പൃഥ്വിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ജനഗണമന മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണിയാണ് പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്‌തത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ധ്രുവന്‍, ശ്രീദിവ്യ ഉള്‍പ്പെടെയുളള താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.