കേരളം

kerala

By

Published : May 27, 2022, 11:15 AM IST

ETV Bharat / entertainment

ഓരോ പൗരനും പറയാന്‍ ആഗ്രഹിച്ചത്‌ തുറന്നു പറഞ്ഞ പൃഥ്വിയുടെ രാഷ്‌ട്രീയം ഇനി ഒടിടിയില്‍

Jana Gana Mana OTT release: രാജ്യത്തെ സമകാലിക രാഷ്‌ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച പൃഥ്വിരാജ്‌ ചിത്രമാണ് 'ജന ഗണ മന'. തിയേറ്ററുകളിലെത്തി ഒരു മാസം പിന്നിടുമ്പോഴും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്.

Jana Gana Mana OTT release  Prithviraj starrer Jana Gana Mana  പൃഥ്വിയുടെ രാഷ്‌ട്രീയം ഇനി ഒടിടിയില്‍  Jana Gana Mana audience response  Jana Gana Mana enters 50 crores club  Jana Gana Mana 3 days collection  Prithviraj Suraj Venjaramood combo  Jana Gana Mana cast and crew
ഓരോ പൗരനും പറയാന്‍ ആഗ്രഹിച്ചത്‌ തുറന്നു പറഞ്ഞ പൃഥ്വിയുടെ രാഷ്‌ട്രീയം ഇനി ഒടിടിയില്‍

Jana Gana Mana audience response: പൃഥ്വിരാജ്‌, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ജന ഗണ മന' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. രാജ്യത്തെ സമകാലിക രാഷ്‌ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ ആയിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തെ ഏറ്റെടുക്കാന്‍ പ്രേക്ഷകര്‍ തെല്ലും മടികാട്ടിയില്ല.

Jana Gana Mana OTT release: തിയേറ്ററുകളില്‍ ഹൗസ്‌ഫുള്ളായി ഓടിയ ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലും എത്തുകയാണ്. നെറ്റ്‌ഫ്ലിക്‌സിലൂടെ ജൂണ്‍ 2നാണ് 'ജന ഗണ മന' ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. മലയാളത്തിന് പുറമെ തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഇതോടെ രാജ്യാന്തര തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെടും എന്നതില്‍ സംശയമില്ല. സിനിമ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് 'ജന ഗണ മന' ഒടിടിയിലെത്തുന്നത്‌. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്‌.

Jana Gana Mana enters 50 crores club: മലയാളം ബോക്‌സ്‌ ഓഫീസില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളുടെ പട്ടികയിലേയ്‌ക്കും പൃഥ്വിയുടെ 'ജന ഗണ മന' എത്തി. ആദ്യ വാരം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്‌. ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. 26 ദിനങ്ങള്‍ കൊണ്ടാണ് 'ജന ഗണ മന' 50 കോടി എന്ന നേട്ടം കൈവരിച്ചത്‌. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച പൃഥ്വിയുടെ മൂന്നാമാത്തെ ചിത്രമാണിത്‌. 'എന്ന് നിന്‍റെ മൊയ്‌തീന്‍', 'എസ്ര' എന്നിവയാണ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പൃഥ്വിയുടെ മറ്റ് ചിത്രങ്ങള്‍.

Jana Gana Mana 3 days collection: മൂന്ന്‌ ദിവസം കൊണ്ട്‌ കേരളത്തില്‍ നിന്നു മാത്രം 5.15 കോടി രൂപയാണ് ചിത്രം നേടിയത്‌. 1.6 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്നുമാത്രം ചിത്രം സ്വന്തമാക്കിയത്‌. രണ്ടും മൂന്നും ദിവസങ്ങളില്‍ രണ്ട്‌ കോടി വീതമാണ് 'ജന ഗണ മന' കേരളത്തില്‍ നിന്നും നേടിയത്‌.

Prithviraj Suraj Venjaramood combo: 'ഡ്രൈവിങ്‌ ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ഒരിക്കല്‍ കൂടി ഒന്നിച്ച ചിത്രമാണ് 'ജന ഗണ മന'. ഡിജോ ജോസ്‌ ആന്‍റണി ആണ് സംവിധാനം. 2018ല്‍ പുറത്തിറങ്ങിയ 'ക്വീന്‍' ആണ് ഡിജോ ജോസ്‌ ആന്‍റണിയുടെ അരങ്ങേറ്റ ചിത്രം. 'ജന ഗണ മന' ഡിജോയുടെ രണ്ടാമത്തെ ചിത്രമാണ്.

Jana Gana Mana cast and crew: ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്‌ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ്‌ സാഗര്‍, വിന്‍സി അലോഷ്യസ്‌, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്‌ണന്‍, വൈഷ്‌ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്‌, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്‌ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ്‌ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു. ഷാരിസ്‌ മുഹമ്മദിന്‍റേതാണ് രചന. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക്‌ ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. സുദീപ്‌ ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ്‌ എഡിറ്റിങും നിര്‍വഹിച്ചു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

Also Read:'ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ : ആരോപണവുമായി സന്ദീപ് വാര്യര്‍

ABOUT THE AUTHOR

...view details