കേരളം

kerala

ETV Bharat / entertainment

പൃഥ്വിരാജിന്‍റെ 'ഗോള്‍ഡ്‌' സര്‍പ്രൈസ് തന്നെ, റിലീസ് തീയതി പുറത്തുവിടുന്നത് നവംബര്‍ 23ന്

Listin Stephen about Gold release: ഗോള്‍ഡ് റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് ഗോള്‍ഡിന്‍റെ റിലീസ് വിശേഷം പങ്കുവച്ചിരിക്കുന്നത്.

Prithviraj movie Gold release  Prithviraj movie  Gold release  Gold  Prithviraj  ഗോള്‍ഡ്‌ സര്‍പ്രൈസ്  ഗോള്‍ഡ്‌  പൃഥ്വിരാജിന്‍റെ ഗോള്‍ഡ്‌  Listin Stephen about Gold release  Babu Raj about Gold release  പൃഥ്വിരാജ്
പൃഥ്വിരാജിന്‍റെ ഗോള്‍ഡ്‌ സര്‍പ്രൈസ് നവംബര്‍ 23ന്

By

Published : Nov 21, 2022, 6:27 PM IST

Prithviraj movie Gold: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ഗോള്‍ഡ്'. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ഇപ്പോഴിതാ 'ഗോള്‍ഡ്' റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

Listin Stephen about Gold release: നവംബര്‍ 23ന് 'ഗോള്‍ഡി'ന്‍റെ റിലീസ് തീയതി പുറത്തുവിടുമെന്ന് നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ അറിയിച്ചിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ 'ഗോള്‍ഡ്' പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു ലിസ്‌റ്റിന്‍ ഇക്കാര്യം അറിയിച്ചത്. 'ഗോള്‍ഡ്‌ ഉടന്‍ തന്നെ എത്തും. ഗോള്‍ഡിന്‍റെ റിലീസ് തീയതി നവംബര്‍ 23ന് ബുധനാഴ്‌ച 1.12 പുറത്തുവിടും. കാത്തിരിക്കൂ.'-ഇപ്രകാരമാണ് ലിസ്‌റ്റിന്‍ കുറിച്ചത്.

Babu Raj about Gold release: അതേസമയം 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ബാബു രാജും വേഷമിടുന്നുണ്ട്. 'ഗോള്‍ഡ്..പൂര്‍ണതയ്‌ക്ക് വേണ്ടി ഏറെ നാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോണ്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബറില്‍ റിലീസ്.' -'ഗോള്‍ഡി'ന്‍റെ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ബാബുരാജ് ഫേസ്‌ബുക്കില്‍ ഇപ്രകാരം കുറിച്ചത്.

Gold release: ഇതിന് പിന്നാലെ ഡിസംബര്‍ 2ന് ചിത്രം റിലീസ് ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. 'ഗോള്‍ഡ്' ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മാതാക്കളെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒടിടി അവകാശം റെക്കോഡ് തുകയ്‌ക്ക്‌ വിറ്റുപോയതായും റിപ്പോര്‍ട്ടുണ്ട്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഗോള്‍ഡ്'. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. ലാലു അലക്‌സ്‌, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോഗ്, ജഗദീഷ്, അജ്‌മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്‌തി സതി, ശാന്തി കൃഷ്‌ണ, കൃഷ്‌ണ ശങ്കര്‍, ശഭരീഷ് വര്‍മ, റോഷന്‍ മാത്യു, സുരേഷ് കൃഷ്‌ണ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.

Also Read:റിലീസിനൊരുങ്ങി പൃഥ്വിയുടെ 'കാപ്പ' ; തീയതി പുറത്ത്

ABOUT THE AUTHOR

...view details