അല്‍ഫോണ്‍സ് പുത്രന്‍ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'ഗോള്‍ഡ്' ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്‌ത ചിത്രം ഇനി ഒടിടിയിലും സ്‌ട്രീമിങ്ങിനൊരുങ്ങുകയാണ്. 29ന് ആമസോണ്‍ പ്രൈമിലൂടെയാണ് 'ഗോള്‍ഡി'ന്‍റെ ഒടിടി റിലീസ്.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയായെത്തിയത്. വിനയ് ഫോര്‍ട്ട്, അജ്‌മല്‍ അമീര്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്‌തി സതി, ഷമ്മി തിലകന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്‌ണ, ബാബുരാജ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.