കേരളം

kerala

ETV Bharat / entertainment

'ഹാപ്പി ബർത്ത് ഡേ ഖുറേഷി അബ്രാം' ; സർപ്രൈസ് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ് - Prithviraj Birthday wish to Mohanlal

ഈ വർഷം ഓഗസ്റ്റിൽ എമ്പുരാന്‍റെ ഷൂട്ടിങ് തുടങ്ങുമെന്ന് റിപ്പോർട്ട്

Empuran  മോഹൻലാൽ  Mohanlal  Mohanlal Birthday  മോഹൻലാൽ പിറന്നാൾ  എമ്പുരാൻ  ലൂസിഫർ  പൃഥ്വിരാജ്  മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ്  ലൂസിഫർ 2  ഖുറേഷി അബ്രാം  Prithviraj  Prithviraj Birthday wish to Mohanlal  സയീദ് മസൂദ്
മോഹൻലാൽ എമ്പുരാൻ

By

Published : May 21, 2023, 1:35 PM IST

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് ഈ പ്രതീക്ഷകൾക്ക് കാരണം. ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷൻ ജോലികൾ ഏറെക്കുറെ പൂർത്തിയായതായി ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. ഇപ്പോൾ തന്‍റെ അബ്രാം ഖുറേഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കുറച്ച് തോക്കുകളും ബുള്ളറ്റുകളുമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തോക്കുകൾ കൊണ്ട് L2E (ലൂസിഫർ 2 എമ്പുരാൻ) എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ 'ഖുറേഷി അബ്രാമിന്' പിറന്നാൾ ആശംസകൾ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. എമ്പുരാന്‍റെ ആദ്യ ഭാഗമായ ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയക്കാരനായും, ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹൻലാൽ സ്‌ക്രീനിൽ നിറഞ്ഞാടിയത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന ചിത്രം എന്നതിലുപരി മോഹൻലാലുമായി ഒന്നിക്കുന്നു എന്നതായിരുന്നു ലൂസിഫറിന്‍റെ ഏറ്റവും വലിയ ഹൈപ്പ്. അത് ശരിവയ്‌ക്കും തരത്തിൽ മലയാളത്തിലെ പണം വാരി പടങ്ങളിൽ മുൻപന്തിയിലെത്താനും ലൂസിഫറിനായിരുന്നു.

ലൂസിഫറിലൂടെ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചിത്രത്തിന് എമ്പുരാൻ എന്ന് പേര് നൽകിയതായും ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപി പൂർത്തിയാക്കിയതായും അറിയിച്ചുകൊണ്ട് പൃഥ്വിരാജ് പുറത്തുവിട്ട അപ്‌ഡേഷനുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അടുത്തിടെ ആറ് മാസത്തോളം നീണ്ടുനിന്ന എമ്പുരാന്‍റെ ലൊക്കേഷൻ ഹണ്ട് പൂർത്തിയായതായും പൃഥ്വിരാജ് അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ സെറ്റ് വർക്കുകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഈ വർഷം ഓഗസ്റ്റിൽ തന്നെ എമ്പുരാന്‍റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റ് ചിത്രങ്ങളിൽ ഒന്നാകും എമ്പുരാൻ എന്നാണ് വിവരം. ലൂസിഫറിന്‍റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് എമ്പുരാനും നിർമിക്കുന്നത്. കൂടാതെ തെന്നിന്ത്യയിലെ മുൻനിര നിർമാണ കമ്പനിയായ ഹൊംബാലെ ഫിലിംസും എമ്പുരാനിൽ ഒന്നിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മലൈക്കോട്ടൈ വാലിബൻ : നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 90 ദിവസത്തോളം നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ അടുത്തിടെ രാജസ്ഥാനിൽ പൂർത്തിയായിരുന്നു.

മലൈക്കോട്ടൈ വാലിബന് ശേഷം മോഹൻലാൽ എമ്പുരാനിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ലൂസിഫറിൽ ഉണ്ടായിരുന്ന മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങളും എമ്പുരാനിൽ ഉണ്ടാകും. ലൂസിഫർ പോലൊരു മാസ് ചിത്രം തന്നെയാകും എമ്പുരാനും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ABOUT THE AUTHOR

...view details