Pathaan tickets sell for 110 on Pathaan Day: ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' ബോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്‌റ്ററുകളില്‍ ഒന്നായി മാറിയിരുന്നു. 970 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫിസില്‍ 'പഠാന്‍' ഇതുവരെ നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് സന്തോഷകരമായ ദിനമാണ് ഫെബ്രുവരി 17.
Shah Rukh Khan asks for free popcorn: ഫെബ്രുവരി 17ന് 'പഠാന്‍റെ' എല്ലാ ഷോകളുടെയും ടിക്കറ്റ് നിരക്ക് 110 രൂപയായി നിര്‍മാതാക്കള്‍ കുറച്ചിരുന്നു. ടിക്കറ്റ് നിരക്ക് കുറച്ചതിനൊപ്പം തിയേറ്ററുകളില്‍ പോപ്‌കോണും സൗജന്യമാക്കാന്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ ഒരു ആരാധകനുമായി സംവദിക്കുന്നതിനിടെയായിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്. കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ' തിയേറ്ററുകളിലെത്തിയ അതേ ദിനമാണ് 'പഠാന്‍റെ' ടിക്കറ്റ് നിരക്ക് അണിയറപ്രവര്‍ത്തകര്‍ കുറച്ചത് എന്നതും ശ്രദ്ധേയമാണ്.
Shah Rukh Khan have to watch Pathaan again: 'പഠാന്‍' റിലീസുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സജീവമായ ഷാരൂഖ് ഖാന്‍ ആരാധകന്‍റെ ഈ ട്വീറ്റിനോട് പ്രതികരിച്ചു. 'ഓ, ഇപ്പോള്‍ എനിക്ക് പഠാന്‍ വീണ്ടും കാണണം. എന്തൊരു നല്ല കാര്യമാണ്. നന്ദി. യാഷ് രാജ് ഫിലിംസ്, നിങ്ങള്‍ക്ക് കുറച്ച് പോപ്‌കോണ്‍ സൗജന്യമായി നല്‍കാന്‍ കഴിയുമോ! ഇല്ലേ??' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.
Shah Rukh Khan interacting with his fans: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍റേതായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്‍'. 'പഠാന്‍' റിലീസിനിടെ താരം ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. ആസ്‌ക് എസ്‌ആര്‍കെ എന്ന സെഷനും താരം ട്വിറ്ററില്‍ നടത്തിയിരുന്നു. ആരാധകര്‍ താരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് താരം മറുപടി നല്‍കുന്നതുമായിരുന്നു ആസ്‌ക് എസ്‌ആര്‍കെ സെഷന്‍.