Nora Fatehi reveals her depression: സെലിബ്രിറ്റികള്‍ തങ്ങളുടെ വിഷാദ രോഗം പലപ്പോഴും മാധ്യമ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താറുണ്ട്. ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയും വിഷാദ ദിനങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോള്‍ നടി തന്‍റെ വിഷാദ ദിനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്.
പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് നോറയ്‌ക്ക് തന്‍റെ ജീവിതവും കരിയറുമെല്ലാം നഷ്‌ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ഒരു ഷോയ്‌ക്കിടെയാണ് നടിയുടെ ഈ തുറന്നു പറച്ചില്‍. രണ്ട് മാസത്തോളം താന്‍ വിഷാദ രോഗവുമായി പോരാടിയതായി നോറ വെളിപ്പെടുത്തി.
Nora Fatehi reveals her break up: നടന്‍ അംഗദ് ബേദിയുമായി നോറ പ്രണയത്തിലായിരുന്നു. എന്നാല്‍ അംഗദ് ബേദിയുമായി വേര്‍പിരിഞ്ഞ ശേഷം ജോലി ചെയ്യാനുള്ള തന്‍റെ ഊര്‍ജവും മനസും നഷ്‌ടപ്പെട്ടതായി നോറ വെളിപ്പെടുത്തി. തനിക്ക് സംഭവിച്ച പ്രണയ തകര്‍ച്ച വളരെ മോശമായിരുന്നുവെന്നാണ് നടി പറയുന്നത്.
Nora Fatehi about her depression days: "ഞാന്‍ രണ്ട് മാസത്തോളം വിഷാദ രോഗവുമായി പോരാടി. ജോലി ചെയ്യാനുള്ള ആഗ്രഹം നഷ്‌ടപ്പെട്ടു. വേദനാജനകമായ അനുഭവത്തില്‍ നിന്ന് പുറത്തുവരാന്‍ ധാരാളം സമയമെടുത്തു. ഇതിന് ശേഷം കരിയര്‍ തിരിച്ച് പിടിക്കാന്‍ വളരെ പ്രയാസപ്പെട്ടു.
Nora Fatehi cried in audition: മൂന്നോറോളം പേര്‍ക്കൊപ്പം ഓഡീഷനില്‍ പങ്കെടുത്തതിനെ കുറിച്ചും നോറ വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്‍റെ 'ഭാരത്' എന്ന ചിത്രത്തിന്‍റെ ഓഡിഷന്‍ സമയമായിരുന്നു. ഞാന്‍ ബെഞ്ചിലിരുന്ന് കരയാന്‍ തുടങ്ങിയിരുന്നു. ഞാന്‍ മുന്നൂറോളം ആളുകള്‍ക്കിടയിലാണ്. അപ്പോള്‍ ഉള്ളില്‍ നിന്നൊരു ശബ്‌ദം കേട്ടു.
നോറ ഉണരൂ! നിന്നെ പോലെ തന്നെ കഴിവുള്ള, സുന്ദരികളായ, ഇതിനായി മരിക്കാന്‍ തയ്യാറായി നടക്കുന്ന നൂറൂകണക്കിന്, ആയിരിക്കണക്കിന് ആളുകള്‍ ഉണ്ട്. നിങ്ങള്‍ തിരിച്ചു വന്നേ മതിയാകൂ. പെട്ടെന്ന് എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി.
എല്ലാ പെണ്‍കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതിലൂടെ കടന്നു പോയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് അല്‍പം ബുദ്ധിമുട്ടായിരുന്നു. കാരണം ഇത് അപ്രതീക്ഷിതമായ ഒരു അനുഭവമായിരുന്നു. ഞാന്‍ അതില്‍ തകര്‍ന്നു പോയി. രണ്ട് മാസത്തേയ്‌ക്ക് വിഷാദത്തിന് അടിമയായി. എന്നാലും ഈ അനുഭവം എന്നെ മാറ്റിമറിച്ചു. അങ്ങനൊരു ഡിപ്രഷനും പ്രണയത്തകര്‍ച്ചയും വന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ഒരിക്കലും കരിയറില്‍ ഉയരാനോ നേട്ടങ്ങള്‍ സ്വന്തമാക്കാനോ സാധിക്കില്ലായിരുന്നു."- നോറ ഫത്തേഹി വെളിപ്പെടുത്തി.
Also Read: 'കഥ കേള്‍ക്കാന്‍ പോയപ്പോള്‍ സാജിദ് ഖാന്‍ സ്വകാര്യ ഭാഗം കാണിച്ചു, പീഡിപ്പിച്ചു' ; സംവിധായകനെതിരെ പരാതി നല്‍കി നടി