കേരളം

kerala

'ന്നാ താന്‍ കേസ്‌ കൊട്‌' ഒഫീഷ്യല്‍ ലോഞ്ച്‌ പോസ്‌റ്റര്‍ പുറത്ത്‌

By

Published : May 1, 2022, 12:41 PM IST

Nna Thaan case kodu official launch poster: 'ന്നാ താന്‍ കേസ്‌ കൊട്‌' ഒഫീഷ്യല്‍ ലോഞ്ച്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്‌.

Nna Thaan case kodu official launch poster  Kunchacko Boban shares facebook post  'ന്നാ താന്‍ കേസ്‌ കൊട്‌' ഒഫീഷ്യല്‍ ലോഞ്ച്‌ പോസ്‌റ്റര്‍  Nna Thaan case kodu cast and crew
'ന്നാ താന്‍ കേസ്‌ കൊട്‌' ഒഫീഷ്യല്‍ ലോഞ്ച്‌ പോസ്‌റ്റര്‍ പുറത്ത്‌..

Nna Thaan case kodu official launch poster: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ്‌ ബാലകൃഷ്‌ണപ്പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ്‌ കൊട്‌'. ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ച്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്‌.

Kunchacko Boban shares facebook post: രതീഷ് പൊതുവാളിൽ നിന്ന് കഥ കേൾക്കുമ്പോൾ താന്‍ ആവേശഭരിതനായിരുന്നെന്നും ചിത്രീകരണം ആരംഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്നും കുഞ്ചാക്കോ ഫേസ്‌ബുക്കില്‍ കുറിച്ചു. കുഞ്ചാക്കോ ബോബനെ കൂടാതെ നിരവധി താരങ്ങള്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌.

Nna Thaan case kodu cast and crew: കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്‌. വിനയ്‌ ഫോര്‍ട്ട്‌, സൈജു കുറുപ്പ്‌, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രതീഷ്‌ ബാലകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്‌. ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍, കനകം കാമിനി കലഹം തുടങ്ങിയവയാണ് രതീഷ്‌ ബാലകൃഷ്‌ണന്‍റെ മറ്റു ചിത്രങ്ങള്‍.

എസ്‌.ടി.കെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ്‌ ടി.കുരുവിളയാണ് നിര്‍മാണം. കുരുവിളയുടെ 12ാമത്‌ ചിത്രമാണിത്‌. മഹേഷിന്‍റെ പ്രതികാരം, വൈറസ്‌, മായാനദി, ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, നാരദന്‍ തുടങ്ങിയവയാണ് സന്തോഷ്‌.ടി.കുരുവിളയുടെ മറ്റ്‌ ചിത്രങ്ങള്‍. രാകേഷ്‌ ഹരിദാസാണ് ഛായാഗ്രാഹകന്‍. മനോജ്‌ കണ്ണോത്ത്‌ എഡിറ്റിങും നിര്‍വഹിക്കും. ജ്യോതിഷ്‌ ശങ്കര്‍ ആണ് കലാസംവിധാനം. മെല്‍വി ജെ കോസ്‌റ്റ്യൂം ഡിസൈനറുമാണ്. ഡോണ്‍ വിന്‍സന്‍റ്‌ ആണ് സംഗീതം. വൈശാഖ്‌ സുഗുണന്‍ ഗാനരചനയും നിര്‍വഹിക്കും. ജൂലൈ ഒന്നിന്‌ ചിത്രം റിലീസാകും.

Also Read:പണ്ട്‌ കത്ത്‌ തന്ന പോസ്‌റ്റ്മാന്‍റെ പ്രാര്‍ഥന! കര്‍ണാടക സര്‍ക്കാര്‍ സര്‍വീസില്‍ ചാക്കോച്ചന്‌ ജോലി

For All Latest Updates

ABOUT THE AUTHOR

...view details