Nayanthara movie Connect: നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'കണക്‌റ്റ്'. അശ്വിന്‍ ശരവണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Connect teaser: 'കണക്‌റ്റ്' ടീസര്‍ ഉടന്‍ പുറത്തിറങ്ങും. നയന്‍താരയുടെ ജന്മദിനത്തോടനുബന്ധിച്ച് നവംബര്‍ 18നാണ് 'കണക്‌റ്റ്' ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുക. സംവിധായകന്‍ അശ്വിന്‍ ശരവണന്‍ തന്നെയാണ് 'കണക്‌റ്റ്' ടീസര്‍ പുറത്തുവിടുക.
Horror thriller movie Connect: ഹൊറര്‍ ത്രില്ലറായാണ് 'കണക്‌റ്റ്' ഒരുങ്ങുന്നത്. നയന്‍താരയെ കൂടാതെ അനുപം ഖേര്‍, സത്യരാജ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. ബാല താരം ഹനിയ നഫീസയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Nayanthara Ashwin Saravanan movies: വിഘ്‌നേശ് ശിവന്‍റെയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് സിനിമയുടെ നിര്‍മാണം. അശ്വിനന്‍ ശരവണനൊപ്പം നയന്‍താര ഇതാദ്യമായല്ല ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'മായ' എന്ന ചിത്രത്തിന് ശേഷം 'കണക്‌റ്റി'ലൂടെയാണ് നയന്‍താര വീണ്ടും അശ്വിന്‍ ചിത്രത്തില്‍ വേഷമിടുന്നത്.
Connect release: മണികണ്‌ഠന്‍ രാമാചാരിയാണ് ഛായാഗ്രഹണം. പൃഥ്വി ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
Nayanthara Vignesh blessed with baby twins: നയന്‍താരയ്‌ക്കും വിഘ്‌നേശിനും അടുത്തിടെയാണ് ഇരട്ട കുട്ടികള്‍ ജനിച്ചത്. ഇരുവര്‍ക്കും ഇരട്ട കുട്ടികള്‍ പിറന്നത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.' -എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ സന്തോഷ വിവരം വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
Also Read:നയന്‍താരയും വിഘ്‌നേഷും നിയമം ലംഘിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്‍റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്