കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. താരദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന ശേഷമുള്ള ആദ്യത്തെ ക്രിസ്‌മസ് ആയിരുന്നു ഇത്തവണത്തേത്. ഇതിന്‍റെ ചിത്രങ്ങള്‍ വിഘ്‌നേഷ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് നയന്‍താരയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും ഒപ്പമുള്ള ചിത്രം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റയില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. നയന്‍താര ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചപ്പോള്‍ വിഘ്‌നേഷ് രണ്ടാമത്തെ കുഞ്ഞിനെ കയ്യില്‍ എടുത്തിരിക്കുന്നതുമാണ് ചിത്രത്തില്‍ കാണാനാവുക. ഒപ്പം ഒരു കുറിപ്പും വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്.
'ഉയിര്‍, ഉലകം, നയന്‍, വിക്കി പിന്നെ കുടുംബം, നിങ്ങള്‍ക്ക് ക്രിസ്‌മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്‌നേഹം! നിങ്ങള്‍ എപ്പോഴും സ്വപ്‌നം കണ്ട ഒരു ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ' -വിഘ്‌നേഷ് ശിവന്‍ കുറിച്ചു.