കേരളം

kerala

ETV Bharat / entertainment

ക്ഷേത്രദര്‍ശനത്തിന് തടസമായി ആരാധകര്‍; പ്രാർഥിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് വിഘ്‌നേഷ്, ദേഷ്യപ്പെട്ട് നയന്‍താര - Vignesh Shivan

നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും യാത്രയിലുടനീളം ഫോണുമായി സെല്‍ഫിക്ക് അഭ്യര്‍ഥിച്ച് ആരാധകരും..

ക്ഷേത്രദര്‍ശനത്തിന് തടസ്സമായി ആരാധകര്‍  അഭ്യർത്ഥിച്ച് വിഘ്‌നേഷ്  ദേഷ്യപ്പെട്ട് നയന്‍താര  നയന്‍താര  വിഘ്‌നേഷ് ശിവന്‍  സെല്‍ഫിക്ക് അഭ്യര്‍ഥിച്ച് ആരാധകരും  നയന്‍താരയും വിഘ്‌നേഷ് ശിവനും  കാത്തുവാക്കളെ രണ്ടു കാതൽ  ഇരൈവന്‍  ജവാന്‍  Nayanthara and Vignesh Shivan  Nayanthara  Vignesh Shivan  Nayanthara and Vignesh Shivan mobbed by fans
ക്ഷേത്രദര്‍ശനത്തിന് തടസ്സമായി ആരാധകര്‍

By

Published : Apr 7, 2023, 8:06 AM IST

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ നയന്‍താരയും വിഘ്‌നേഷ് ശിവനും പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. ശേഷം തിരുച്ചിറപ്പള്ളി റോക്ക് നഗരത്തില്‍ എത്തിയ താര ദമ്പതികളെ പാപ്പരാസികളും ആരാധകരും വിടാതെ പിന്തുടര്‍ന്നു. താര ദമ്പതികളുടെ ഈ യാത്ര എങ്ങോട്ടെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പാപ്പരാസികളും ആരാധകരും.

തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള ജില്ലകളായ തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു താര ദമ്പതികള്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ താര ദമ്പതികളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും യാത്രയിലുടനീളം സെല്‍ ഫോണുകളും കാമറകളുമായി സെല്‍ഫിക്ക് അഭ്യര്‍ഥിച്ച് ആരാധകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

താര ദമ്പതികള്‍ക്ക് പിന്നാലെ ക്ഷേത്രത്തിന്‍റെ അകത്തളത്തിലേയ്‌ക്ക് ഫോണുമായി ജനക്കൂട്ടം കയറാൻ തുടങ്ങിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആരാധകരോട് രോഷാകുലയാകുന്ന നയന്‍താരയെയും ആരാധകരോട് അഭ്യര്‍ഥിക്കുന്ന വിഘ്‌നേഷിനെയും വീഡിയോയില്‍ കാണാം. ഇതിന്‍റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

വീഡിയോയില്‍ നയന്‍താരയും വിഘ്‌നേഷ്‌ ശിവനും അസ്വസ്ഥരായി കാണപ്പെടുന്നു. തങ്ങളെ സമാധാനത്തോടെ പ്രാർഥിക്കാൻ അനുവദിക്കണമെന്ന് താര ദമ്പതികള്‍ ആരാധകരോട് ആവശ്യപ്പെടുന്നതും കാണാം. തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പ്രാർഥനകൾക്കായി ദമ്പതികൾ ഒന്നിലധികം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെയാണ് താര ദമ്പതികള്‍ തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ പേരുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഉയിർ രുദ്രൊനീൽ എൻ ശിവൻ എന്നും ഉലക് ദൈവിക എൻ ശിവൻ എന്നുമാണ് താര ദമ്പതികളുടെ കുട്ടികളുടെ പേരുകള്‍. വിഘ്‌നേഷ് ശിവന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

നയന്‍താരയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു കുറിപ്പും വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചു. 'ഉയിർ രുദ്രൊനീൽ എൻ ശിവൻ, ഉലക് ദൈവിക എൻ ശിവൻ. ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരാണ് ഇതില്‍ 'എന്‍' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകൾ വെളിപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്, ഞങ്ങളുടെ അനുഗ്രഹവും സന്തോഷവും....' - ഇപ്രകാരമാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.

ചെന്നൈയില്‍ അടുത്തിടെ നടന്ന ഒരു അവാർഡ് ഷോയിലും നയന്‍താര തന്‍റെ കുട്ടികളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. അവാര്‍ഡ് ലഭിച്ച ശേഷമായിരുന്നു തന്‍റെ ആണ്‍ മക്കളുടെ പേരുകള്‍ താരം വെളിപ്പെടുത്തിയത്. 'ഇത് ഉയിർ രുദ്രൊനീൽ എൻ ശിവൻ, എന്‍റെ രണ്ടാമത്തെ മകന്‍ ഉലക് ദൈവിക എൻ ശിവൻ' -നയന്‍താര പറഞ്ഞു.

തമിഴിൽ ഉയിർ എന്നാൽ ജീവൻ എന്നും ഉലകം എന്നാൽ ലോകം എന്നുമാണ്. ഞങ്ങളുടെ മക്കളാണ് ഞങ്ങളുടെ ജീവിതവും ലോകവും എന്നതാണ് പേരുകൾ കൊണ്ട് സൂചിപ്പിക്കുന്നത്. 'കാതുവാക്കിലെ രണ്ടു കാതൽ' ആണ് ഏറ്റവും ഒടുവിലായി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്‌ത ചിത്രം. അതേസമയം തന്‍റെ പുതിയ പ്രോജക്‌ടിനെ കുറിച്ച് വിഘ്‌നേഷ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

'കണക്‌ടി'ലാണ് നയന്‍താര ഏറ്റവും ഒടുവിലായി വേഷമിട്ടത്. എന്നാല്‍ ഷാരൂഖിനൊപ്പം 'ജവാനി'ല്‍ അഭിയിച്ച് വരികയാണിപ്പോള്‍ നയന്‍താര. കൂടാതെ ജയം രവി നായകനായി എത്തുന്ന 'ഇരൈവന്‍' എന്ന സിനിമയുടെയും ഭാഗമാണ് നയന്‍താര.

Also Read:ഇരട്ടക്കുട്ടികളുടെ പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷും

ABOUT THE AUTHOR

...view details