കേരളം

kerala

ETV Bharat / entertainment

14 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം കുഞ്ഞ്‌ ; സന്തോഷം പങ്കുവച്ച് നരേന്‍ - നരേന് ആണ്‍ കുഞ്ഞ് പിറന്നു

Narain blessed with a baby boy: ആണ്‍ കുഞ്ഞ് പിറന്ന വിവരം നരേന്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്

Narain blessed with a baby boy  Narain  സന്തോഷം പങ്കുവച്ച് നരേന്‍  നരേന്‍  നരേന് ആണ്‍ കുഞ്ഞ് പിറന്നു  അദൃശ്യം
14 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം കുഞ്ഞ്‌; സന്തോഷം പങ്കുവച്ച് നരേന്‍

By

Published : Nov 25, 2022, 5:39 PM IST

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ് ജനിച്ചു. നരേന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചു എന്നായിരുന്നു നരേന്‍ കുറിച്ചത്. ഒപ്പം മകന്‍റെ കുഞ്ഞിക്കൈയ്യുടെ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്. 'സന്തോഷത്തോടെയാണ് ഈ നല്ല വാര്‍ത്ത അറിയിക്കുന്നത്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചു' - നരേന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് നരേനും മഞ്ജുവിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മീര ജാസ്‌മിന്‍, പ്രിയങ്ക നായര്‍, സരിത ജയസൂര്യ, മുന്ന, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്‌ണപ്രഭ തുടങ്ങിയവരെല്ലാം നരേനും ഭാര്യയ്‌ക്കും ആശംസകള്‍ കുറിച്ചിട്ടുണ്ട്.

തന്‍റെ 15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേയ്‌ക്ക് പുതിയ ഒരാള്‍ കൂടി വരുന്നുവെന്ന വിവരം നരേന്‍ സന്തോഷപൂര്‍വം ആരാധകരെ അറിയിച്ചത്. ഡിസംബറിലാണ് തീയതിയെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബമെന്നും നരേന്‍ അടുത്തിടെ പറഞ്ഞിരുന്നു. 2007ല്‍ വിവാഹിതരായ നരേനും മഞ്ജുവിനും 14 വയസ്സുള്ള ഒരു മകളുണ്ട്. തന്മയ എന്നാണ് പേര്.

Also Read:മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി

'അദൃശ്യം' ആണ് നരേന്‍റേതായി ഏറ്റവും ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്‌ത ചിത്രം. ത്രില്ലര്‍ ഡ്രാമയായി എത്തിയ സിനിമയില്‍ ഡിറ്റക്‌ടീവ് നന്ദ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സാക് ഹാരിസണ്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details