NS Madhavan against Suresh Gopi: അവിശ്വാസികളുടെ സര്‍വ നാശത്തിനായി പ്രാര്‍ഥിക്കുമെന്ന് പറഞ്ഞ നടന്‍ സുരേഷ് ഗോപിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നേരത്തെ സുരഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്നാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റ്. 'എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ' -ഇപ്രകാരമായിരുന്നു എന്‍.എസ് മാധവന്‍റെ ട്വീറ്റ്.
NS Madhan re tweet on Suresh Gopi s viral statement: ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള ട്വീറ്റ്, റീ ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു എന്‍എസ് മാധവന്‍റെ പ്രതികരണം. 'സുരേഷ് ഗോപിയുടെ രാഷ്‌ട്രീയത്തോട് ഞാന്‍ എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്‌ടമാണ്. സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം ഒഴികെ മറ്റെല്ലാം വളരെ മികച്ചതാണ്. അദ്ദേഹത്തിന്‍റെ മനുഷ്യത്വം എന്നത് തിളക്കം ഉള്ളതാണ്.
NS Madhan supported Suresh Gopi in earlier: ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹം ഒഴികെ മറ്റൊരു താരവും നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിന് എതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍. അദ്ദേഹം അധിക കാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരും എന്ന് എനിക്ക് തോന്നുന്നില്ല. -ഇപ്രകാരമായിരുന്നു സുരേഷ് ഗോപിയ അഭിനന്ദിച്ച് കൊണ്ടുള്ള എന്‍.എസ് മാധവന്‍റെ പഴയ ട്വീറ്റ്.
Suresh Gopi s hate speech about unbelievers: മഹാശിവരാത്രി ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു അവിശ്വാസികള്‍ക്കെതിരെയുള്ള സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. താന്‍ വിശ്വാസികളെ സ്‌നേഹിക്കുമെന്നും അവിശ്വാസികളുടെ സര്‍വ നാശത്തിനായി പ്രാര്‍ഥിക്കും എന്നായിരുന്നു നടന്‍റെ വിദ്വേഷ പ്രസംഗം.
Suresh Gopi religious belief statement: എന്‍റെ ഈശ്വരന്‍മാരെ സ്‌നേഹിച്ച്, ഞാനീ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍, അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് തന്നെ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളിലേയ്‌ക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്‌തിയോടും ഞാന്‍ പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി ശ്രീകോവിലിന്‍റെ മുന്നില്‍ നിന്ന് ഞാന്‍ പ്രാര്‍ഥിച്ചിരിക്കും. അതെല്ലാവരും ചെയ്യണം. ഇത് ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല, നമ്മുടെ ഭക്തി എന്ന് പറയുന്നത്.
Public reacts to Suresh Gopi s God faith statement: ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും, സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട' - ഇപ്രകാരമായിരുന്നു സുരേഷ് ഗോപിയുടെ വിദ്വേഷ പ്രസംഗം. സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ക്കെതിരെ നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
Also Read:'വിശ്വാസികളെ സ്‌നേഹിക്കും, അവിശ്വാസികളുടെ സര്‍വ നാശത്തിനായി പ്രാര്‍ഥിക്കും' ; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി