Muslim League against Beast Release: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രം 'ബീസ്‌റ്റി'നെതിരെ മുസ്‌ലിം ലീഗ്. മുസ്‌ലിം തീവ്രവാദം പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കുവൈറ്റ് സര്‍ക്കാര്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ 'ബീസ്‌റ്റി'ന്‍റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുകയാണ്.
Muslim League need to ban Beast: തമിഴ്‌നാട് മുസ്‌ലിം ലീഗ് പാര്‍ട്ടി നേതാവ് വി.എം.എസ് മുസ്‌തഫയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്‌തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകറിന് കത്തു നല്‍കി. 'ബീസ്‌റ്റി'ല്‍ മുസ്‌ലിം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം.
Kuwait bans Beast: ബോംബാക്രമണത്തിനും വെടിവയ്പ്പുകള്‍ക്കും പിന്നില്‍ മുസ്‌ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകള്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തില്‍ പരാമര്‍ശിച്ചു. 'ബീസ്‌റ്റ്' പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറയുന്നു. 'ബീസ്‌റ്റ്' കുവൈത്തില്‍ നിരോധിച്ച കാര്യവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Beast release: 'മാസ്‌റ്ററി'ന് ശേഷമുള്ള വിജയ് ചിത്രമാണ് 'ബീസ്‌റ്റ്'. വിജയ്-നെല്‍സണ്‍ ദിലീപ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 13നാണ് തിയേറ്ററുകളിലെത്തുക. നേരത്തെ ഏപ്രില്‍ 14നാണ് 'ബീസ്‌റ്റ്' റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാഷിന്‍റെ കെജിഎഫും അതേ ദിവസം റിലീസ് ചെയ്യുന്നതിനാല്‍ 'ബീസ്‌റ്റ്' ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു. അതേസമയം വിജയുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തി പാല്‍ പാഴാക്കാനിടയുള്ളതിനാല്‍ 'ബീസ്‌റ്റി'ന്‍റെ പ്രത്യേക പ്രദര്‍ശനം അനുവദിക്കരുതെന്ന് തമിഴ്‌നാട് മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.