Mukundan Unni Associates OTT release: വിനീത് ശ്രീനിവാസന്‍റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ഇനി ഒടിടിയില്‍. അഭിനവ് സുന്ദര്‍ നായകിന്‍റെ അരങ്ങേറ്റ സംവിധാന സംരംഭമായ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' തിയേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ച ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഇന്ന് മുതല്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറില്‍ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' സ്‌ട്രീമിംഗ് ആരംഭിച്ചു.
Abhinav Sunder Nayak directorial debut: സംവിധായകന്‍ അഭിനവ് സുന്ദര്‍ ആണ് ഇക്കാര്യം അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിരിക്കുന്നത്. 'ജനുവരി 13ന് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്‌ഷന്‍ ഉള്ള ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറില്‍ റിലീസ് ചെയ്യും. ഏകദേശം 300 ദശലക്ഷം ഉപയോക്താക്കളാണ് നിലവില്‍ ഹോട്‌സ്‌റ്റാറിനുള്ളത്.
Abhinav Sunder Nayak tweet: ഈ ഒടിടി പ്ലാറ്റ്‌ഫോമില്‍ തന്‍റെ സിനിമ സ്‌ട്രീം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ഞാന്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം സ്‌ട്രീം ചെയ്യുമെങ്കിലും എല്ലാവരും മലയാളത്തില്‍ തന്നെ സിനിമ കാണണമെന്ന് ഞാന്‍ വ്യക്തിപരമായി അഭ്യര്‍ഥിക്കുന്നു. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളും ലഭ്യമാണ്'-സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് കുറിച്ചു.
Abhinav Sunder about Mukundan Unni Associates: 'സിനിമയിലെ പ്രകടനം, വോയിസ് മോഡുലേഷന്‍, സംഭാഷണ രീതി, ആഖ്യാനത്തിന്‍റെ താളം എന്നിവയൊക്കെ ഒറിജിനല്‍ ഭാഷയിലാണ് കൃത്യമായി വിനിമയം ചെയ്യപ്പെടുക. ഈ കുറിപ്പ് പരമാവധി ആളുകളിലേക്ക് എത്തിച്ച് എന്നെ സഹായിക്കണമെന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളോടും അനുയായികളോടും അഭ്യര്‍ഥിക്കുന്നു. ദയവായി നിങ്ങള്‍ ഇത് എല്ലാവരിലും എത്തിക്കുക'-അഭിനവ് സുന്ദര്‍ പറഞ്ഞു.