Mothers Day 2022: ഇന്ന് ലോക മാതൃദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. അമ്മ എന്ന ആശയത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമാമേഖല എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് ലോകം.
Bollwood moms: ഒരു കുടുംബത്തില്‍ സമാധാനവും സ്‌നേഹവും കൊണ്ടുവരാന്‍ എപ്പോഴും ചുമതലയുള്ള വ്യക്തിയായിട്ടാണ് പഴയകാല സിനിമകളില്‍ അമ്മമാരെ ചിത്രീകരിച്ചിരുന്നത്. എന്നാലിപ്പോള്‍, ബോളിവുഡിലെ അമ്മമാർ കൂടുതൽ വ്യത്യസ്‌തമായ വേഷങ്ങള്‍ ചെയ്യുന്നു. വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് കൂടുതല്‍ സ്വതന്ത്ര്യത്തോടെയും തുറന്ന മനസ്സോടെയുമുള്ള അമ്മമാരുടെ സമീപനം സ്ക്രീനില്‍ വെളിപ്പെടുന്നുണ്ട്.
Bollwood moms who defied stereotypes with their strong characters: 2022 മാതൃദിനത്തില്‍, ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഏഴ് ബോളിവുഡ് അമ്മമാരെ അടുത്തറിയാം
ശ്രീദേവി (ഇംഗ്ലീഷ് വിംഗ്ലീഷ്) 1. ശ്രീദേവി (ഇംഗ്ലീഷ് വിംഗ്ലീഷ്)-'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമയിലെ നായകന്‍ ശശി, ലഘു ഭക്ഷണം ഉണ്ടാക്കുന്ന ഒരു ചെറുകിട കച്ചവടക്കാരനാണ്. തന്‍റെ ഇംഗ്ലീഷിനെ കളിയാക്കുന്ന ഭര്‍ത്താവില്‍ നിന്നും മകളില്‍ നിന്നും രക്ഷനേടാന്‍ ഇംഗ്ലീഷ് ക്ലാസില്‍ ചേരുന്നു ശ്രീദേവിയുടെ കഥാപാത്രം. പുതിയ കാര്യങ്ങള്‍ പഠിക്കാനും, തന്‍റെ ഉള്ളിലെ ഭയത്തെ വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്യുകയാണ് അവള്‍.
2. തബു (ദൃശ്യം)- 'ദൃശ്യം' എന്ന സിനിമയില്‍ ശക്‌തമായ സ്‌ത്രീ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. തന്‍റെ മകന്‍റെ മരണത്തില്‍ പ്രതികാര ദാഹിയായി മാറിയ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം തബു മികച്ച രീതിയില്‍ അവതരിപ്പിച്ചു.
3. കിരൺ ഖേർ (ദോസ്‌താന) - 'ദോസ്‌താന'യില്‍ ഒരു പഞ്ചാബി അമ്മയുടെ വേഷമായിരുന്നു കിരണ്‍ ഖേറിന്. ഈ വേഷത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്നെടുക്കാന്‍ കിരണ്‍ ഖേറിന് കഴിഞ്ഞു. തന്‍റെ മകന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അവള്‍ കണ്ടെത്തുന്ന രംഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. ദുഖമായാലും തമാശയായാലും അവള്‍ അത് മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.
4.വിദ്യ ബാലൻ (പാ)- അപൂർവവും ദുർബലവുമായ ജനിതക അവസ്ഥയുള്ള ഒരു ആൺ കുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് 'പാ'. എല്ലാ വെല്ലുവിളികൾക്കിടയിലും തന്‍റെ കുട്ടിയെ വളർത്തുന്ന അവിവാഹിതയായ അമ്മയായാണ് വിദ്യ ബാലന്‍ പ്രത്യക്ഷപ്പെട്ടത്. തന്‍റെ മകനെ പരിപാലിക്കുകയും അവന് ഏറ്റവും അനുയോജ്യമെന്ന് കരുതുന്നതെല്ലാം നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു അമ്മ. കഠിനാധ്വാനിയും പ്രൊഫഷണലുമായ ഒരു സ്‌ത്രീയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിദ്യ ബാലന്‍ അവതരിപ്പിച്ചത്.
5. ശ്രീദേവി (മോം)- 'മോമി'ല്‍ ദേവ്‌കി എന്ന ശക്തമായ രണ്ടാനമ്മയുടെ വേഷമാണ് ശ്രീദേവിക്ക്. ഒരു പാര്‍ട്ടിയില്‍ വച്ച് തന്‍റെ മകളെ ലൈംഗികമായി പീഡിപ്പിച്ച നാല് കുറ്റവാളികള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച അമ്മയുടെ വേഷം ശ്രീദേവി മികവുറ്റതാക്കി. അഭിനയജീവിതത്തില്‍ ശ്രീദേവിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ദേവ്‌കി.
ഐശ്വര്യ റായ് ബച്ചൻ (ജസ്ബ) 6.ഐശ്വര്യ റായ് ബച്ചൻ (ജസ്ബ) - ഐശ്വരുടെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 'ജസ്‌ബ'. അഭിഭാഷകയുടെയും അമ്മയുടെയും വേഷമായിരുന്നു സിനിമയില്‍ ഐശ്വര്യക്ക്. തട്ടിക്കൊണ്ടു പോയ തന്‍റെ മകളെ വിട്ടുകിട്ടുന്നതിനായി ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ബാധ്യസ്ഥയാകുന്ന അഭിഭാഷയുടെ വേഷം ഐശ്വര്യ അതിമനോഹരമാക്കി.
രേവതി (മാര്‍ഗരിറ്റ വിത്ത് ആ സ്‌ട്രോ) 7. രേവതി (മാര്‍ഗരിറ്റ വിത്ത് ആ സ്‌ട്രോ)- സെറിബ്രല്‍ പാള്‍സി ബാധിതയായ മകളുടെ അമ്മയുടെ വേഷമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ 'മാര്‍ഗരിറ്റ വിത്ത് ആ സ്‌ട്രോ'യില്‍ രേവതിക്ക്. അന്ധയായ ഒരു പെണ്‍കുട്ടിയുമായുള്ള മകളുടെ സങ്കീര്‍ണമായ ബന്ധം പക്വതയോടെ കൈകാര്യം ചെയ്യുന്ന അമ്മയുടെ വേഷം രേവതി മികവുറ്റതാക്കി.
Also Read:ദീപികയ്ക്കും മുന്നേ കാനില്‍ ജൂറി അംഗമായിരുന്ന ഇന്ത്യൻ സെലിബ്രിറ്റികൾ